കുമരകം: കുമരകത്തെ കക്കാവാരല്‍ തൊഴിലാളികളും മണ്ണുവാരു തൊഴിലാളികളും ആശങ്കയില്‍. യന്ത്രവത്കൃത കക്കാഖനനവും മണ്ണിട്ടു നികത്തേണ്ടയിടങ്ങളില് പൂഴിയടിക്കുന്നതും ഇവരുടെ തൊഴിലിനെ സാരമായി ബാധിക്കുന്നു.
വേമ്പനാട്ടു കായലിന്റെ അടിത്തട്ടില്‍ നിന്നും നീളന്‍ കയ്യുള്ള തൂമ്പയുപയോഗിച്ച് കായലിന്റെ അടിത്തട്ടിലെ മണ്ണും കട്ടയും വേര്‍തിരിച്ചെടുക്കുന്ന കക്കാ ശേഖരിച്ച് ജീവിക്കുന്ന നൂറുകണക്കിന് തൊഴിലാളികളാണ് കുമരകത്തുള്ളത്. ഇവിടുത്തെ തൊഴിലാളികളില്‍ ഏറിയ പങ്കും കക്കാ വാരിയും കട്ടകുത്തിയും മത്സ്യബന്ധനം നടത്തിയും ജീവിക്കുന്നവരാണ്. യന്ത്രവത്കൃത ഖനനത്തിലൂടെ കായലില്‍ കക്കായുടെ അളവ് ഗണ്യമായി കുറയുന്നതും കായല്‍ മണ്ണുകൊണ്ട് നികത്തേണ്ട ഇടങ്ങള്‍ കൈപ്പുഴിയും മാലിന്യങ്ങളും ഉപയോഗിച്ച് നികത്തുന്നതുമാണ് കായല്‍ മേഖലയിലെ തൊഴിലാളികളെ ആശങ്കയിലാക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: