ചേര്‍ത്തല: സംസ്ഥാന പുരുഷ-വനിതാ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പ് ഫെബ്രുവരി 21നും 22നും ചേര്‍ത്തലയില്‍ നടക്കും. ചേര്‍ത്തല ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചാംപ്യന്‍ഷിപ്പില്‍ പതിനാല് ജില്ലകളില്‍ നിന്നും ക്ലബ്ബുകളില്‍ നിന്നുമായി നാന്നൂറില്‍പ്പരം പ്രതിഭകള്‍ മത്സരത്തില്‍ പങ്കെടുക്കും. ഇന്ന് വൈകിട്ട് മൂന്നിന് സമ്മേളനം കെ.സി. വേണുഗോപാല്‍ എംപി ഉദ്ഘാടനം ചെയ്യും. പി. തിലോത്തമന് എംഎല്‍എ അദ്ധ്യക്ഷത വഹിക്കും. 22ന് വൈകിട്ട് നാലിന് സമാപനസമ്മേളനവും സമ്മാനവിതരണവും അഡ്വ.എ.എം. ആരിഫ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. ചേര്‍ത്തല നഗരസഭാ വൈസ് ചെയര്‍പേഴ്സണ്‍ അഡ്വ.കെ.ജെ. സണ്ണി അദ്ധ്യക്ഷത വഹിക്കും. സിനിമാ താരം ജയന് വിശിഷ്ടാതിഥിയാകും. കിരണ്‍ മാര്‍ഷല്‍ സമ്മാനദാനം നിര്‍വ്വഹിക്കും. ഇന്നലെ മുതല്‍ മത്സരത്തിനുള്ള രജിസ്ട്രേഷന് ആരംഭിച്ചു. ഈ മാസം 28ന് വിജയവാഡയില്‍ നടക്കുന്ന സൗത്ത് ഇന്ത്യന്‍ പവര്‍ലിഫ്റ്റിങ് ചാംപ്യന്‍ഷിപ്പിനുള്ള കേരളാടീമിനെ ഈ മത്സരത്തില്‍ നിന്നുമാണ് തെരെഞ്ഞെടുക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: