മുഹമ്മ: അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് വാഹനത്തിന് മുന്നില്‍ ചാടാന്‍ ശ്രമിച്ച യുവതിയെ മര്‍ദ്ദിച്ച ക്രാമുകനെ പോലീസ് അറസ്റ്റ് ചെയ്തു. ഇടക്കൊച്ചി പള്ളിക്കുന്നേല്‍ പ്രജിലി (24)നെയാണ് മാരാരിക്കുളം പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇയാളെ റിമാന്‍ഡ് ചെയ്തു. ഗള്‍ഫുകാരന്റെ ഭാര്യയും രണ്ടു കുട്ടികളുടെ അമ്മയുമായ ഇരുപത്തിയൊമ്പതുകാരിയാണ് പ്രജിലിനെതിരെ കേസ് നല്‍കിയത്.
പതിവുപോലെ നാടുചുറ്റാന്‍ ഇറങ്ങിയാണ് ഇരുവരും. ദേശീയപാതയില്‍ കഞ്ഞിക്കുഴി ചെമ്പകം സ്റ്റോപ്പിനടുത്തുള്ള ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെ പ്രജിലിന്റെ മൊബൈല്‍ ഫോണിലേക്ക് മറ്റൊരു യുവതിയുടെ ഫോണ്‍ വന്നു. ഇതേച്ചൊല്ലി ഇവര്‍ തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് പ്രകോപിതയായ ഇവര്‍ വാഹനത്തിന് മുന്നില്‍ച്ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. യുവതിയെ പിടിച്ചുമാറ്റിയ ശേഷം പ്രജില്‍ മര്‍ദ്ദിക്കുകയായിരുന്നു. നാട്ടുകാരുടെ ഇടപെടലിനെ തുടര്‍ന്ന് പോലീസ് ഇരുവരെയും കസ്റ്റഡിയിലെടുത്തു.
കാമുകി പരാതി നല്‍കിയതോടെയാണ് സ്ത്രീയുടെ അന്തസ് പൊതുനിരത്തില്‍ ഹനിക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചെന്നും മര്‍ദ്ദിച്ചെന്നുമുള്ള കുറ്റത്തിന് പോലീസ് കേസെടുത്തത്. വീട്ടുകാരെ വിളിച്ചുവരുത്തി യുവതിയെ അവര്‍ക്കൊപ്പമയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: