കൊച്ചി: പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ സജ്ജരാക്കാന്‍ ഹോര്‍ലിക്സ് മിഷന് എക്സാം പരിപാടിക്ക് തുടക്കം കുറിച്ചു. പരീക്ഷകള്‍ക്ക് വിദ്യാര്‍ത്ഥികളെ മാനസികമായി ശാക്തീകരിക്കുന്ന സ്കൂള്‍ സമ്പര്‍ക്ക പരിപാടി ഇന്ത്യയിലെ 32 നഗരങ്ങളിലെ 5,700 സ്കൂളുകളിലാണ് നടക്കുക. ഇതില്‍ 1.25 ലക്ഷത്തിലേറെ കുട്ടികള്‍ പങ്കെടുക്കും.
പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന കുട്ടികളും അവരുടെ മാതാപിതാക്കളും എപ്പോഴും പിരിമുറുക്കത്തിന്റെ പിടിയിലാണെന്ന് ജിഎസ്കെ കണ്‍സ്യൂമര്‍ ഹെല്‍ത്ത് കെയര്‍ എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ജയന്ത് സിങ്ങ് പറഞ്ഞു. ഈ പിരിമുറുക്കം ലഘൂകരിക്കുകയാണ് പരിപാടിയുടെ ഉദ്ദേശ്യം. വിദ്യാര്‍ത്ഥികളും മാതാപിതാക്കളും അദ്ധ്യാപകരും പ്രധാന അദ്ധ്യാപകരും പരിപാടിയില്‍ പങ്കാളികളാകും.
ചിരിച്ചും കളിച്ചും ഞങ്ങള്‍ പരീക്ഷ എഴുതും എന്ന വിഷയത്തെ അടിസ്ഥാനമാക്കി സംഗീതജ്ഞരില്‍ നിന്നും യുവഗാന രചയിതാക്കളില്‍ നിന്നും തീം സോങ്ങുകള്‍ ഹോര്‍ലിക്സ് ക്ഷണിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: