കൊച്ചി: കുട്ടികളുടെ വിദ്യഭ്യാസച്ചെലവിന് സഹായകമായ ‘മെറ്റ്ലൈഫ് കോളേജ്’ പ്ലാന്‍ പിഎന്‍ബി മെറ്റ്ലൈഫ് ഇന്‍ഷ്വറന്‍സ് വിപണിയിലെത്തിച്ചു. ഓഹരി വിപണിയുമായി ബന്ധപ്പെടുത്താത്ത എന്‍ഡോവ്മെന്റ് പ്ലാനാണ് ‘മെറ്റ്ലൈഫ് കോളേജ്.
പോളിസി വട്ടമെത്തുന്നതിന് മുന്‍പായുള്ള മൂന്ന് വര്‍ഷങ്ങള്‍ ഇന്‍ഷ്വര്‍ ചെയ്ത തുകയുടെ 20 ശതമാനം വീതം പോളിസി ഉടമയ്ക്ക് ലഭിക്കും. കാലാവധി അവസാനിക്കുമ്പോള്‍ ബാക്കി 40 ശതമാനം തുകയും ബോണസ്സും നല്‍കും. മരണപ്പെടുന്ന സാഹചര്യത്തില്‍ തുടര്‍ന്നുള്ള പ്രീമിയം അടക്കേണ്ടതില്ല. ആനുകൂല്യങ്ങള്‍ സാധാരണ പോലെ ലഭിക്കുകയും ചെയ്യും.
പോളിസി കാലാവധി ചുരങ്ങിയത് 12 വര്‍ഷവും പരമാവധി 24 വര്‍ഷവുമാണെന്ന് പിഎന്‍ബി മെറ്റ്ലൈഫ് മാനേജിങ് ഡയറക്റ്റര്‍ തരുണ്‍ ഛുഗ് ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: