ചെറുതുരുത്തി: പഞ്ചായത്തുകളിലെ ജലസംഭരണികള്‍ നോക്കുകുത്തികളാകുന്നു. പ്രദേശങ്ങളില്‍ ജലക്ഷാമം രൂക്ഷം. കടുത്ത വേനല്‍ എത്തിയതോടെ തിരുവില്വാമല,പാഞ്ഞാള്‍,വള്ളത്തോള്‍ നഗര്‍,ദേശമംഗലം എന്നി നദിതീര പഞ്ചായത്തുകളിലും ചേലക്കര,കൊണ്ടാഴി,ഏളനാട്,മുള്ളൂര്‍ക്കര തുടങ്ങിയ പഞ്ചായത്തുകളിലാണ് ജലക്ഷാമം രൂക്ഷമായത്.
ഈ പ്രദേശങ്ങളില്‍ കഴിഞ്ഞ കാലങ്ങളില്‍ നിരവധി കുടിവെള്ള പദ്ധതികള്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് പണികഴിച്ചെങ്കിലും ഇതെല്ലാം ഇന്ന് നോക്കുകുത്തികളായി മാറി കഴിഞ്ഞു. ദേശമംഗലം,വള്ളത്തോള്‍ നഗര്‍,പാഞ്ഞാള്‍ പഞ്ചായത്തുകളില്‍ ശൂദ്ധജല വിതരണത്തിന് യാതൊരു സംവിധാനവും ഏര്‍പ്പെടുത്താന്‍ നടപടിയായിട്ടില്ല.
നിരവധി പമ്പ് ഹൗസുകളാണ് സ്ഥാപിച്ചിരിക്കുന്നത്.എന്നാല്‍ ഇവിടെ നിന്ന് കുടിവെള്ളം മാത്രം ലഭിക്കുന്നിലെന്ന് നാട്ടുകാര്‍ പറയുന്നു.ഭാരതപുഴയില്‍ തടയണ നിര്‍മ്മിച്ച് ജലക്ഷാമം പരിഹരിക്കാന്‍ സാധിക്കുമെങ്കിലും ഇതിന് തയ്യാറാകാനും അധികൃതര്‍ തയ്യാറാകുന്നില്ല. മാര്‍ച്ച്.ഏപ്രില്‍ മാസമാകുമ്പോഴേക്കും ജില്ലയുടെ വടക്കു കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ കുടിവെള്ളത്തിനായി കിലോമീറ്ററുകളോളം അലയേണ്ടിവരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: