ചാലക്കുടി: ശ്രീകണ്ണമ്പുഴ ഭഗവതിക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം ഞായറാഴ്ച ആഘോഷിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.നാളെ വൈകിട്ട് ആനചമയ പ്രദര്‍ശനം,തുടര്‍ന്ന് ഇരിഞ്ഞാലക്കുട കൂടല്‍മാണിക്യം ദേവസ്വം ചെയര്മാന് പമ്പിള്ളി രാഘവമേനോന്‍,സ്ക്കൂള് കലോത്സവത്തില്‍ മികച്ച പ്രകടനം നടത്തിയ 4 വിദ്യാര്‍ത്ഥികള്‍ എന്നിവരെ ആദരിക്കുന്നു.
തുടര്‍ന്ന് കലാമണ്ഡലം അവതരിപ്പിക്കുന്ന നൃത്തന്യത്യങ്ങള്‍. ഞായറാഴ്ച പുലര്‍ച്ചെ 3 മണിക്ക് നിര്‍മ്മാല്യ ദര്‍ശനത്തോടെ മഹോത്സവത്തിന് തുടക്കമാക്കും. ക്ഷേത്രചടങ്ങുകളെ തുടര്‍ന്ന് ശ്രീ ഭരതസ്വാമി ക്ഷേത്രാങ്കണത്തില്‍ നിന്നും പറഎഴുന്നള്ളിപ്പ് ആരംഭിച്ച് തട്ടകത്തെ പറക്ക് ശേഷം എഴുന്നുള്ളിപ്പ് ഉച്ചക്ക് 12.30യോടെ സൗത്ത് ജംഗ്ഷനിലെ അലങ്കാര പന്തലില്‍ പറ എഴുന്നള്ളിപ്പ് എത്തിചേരുന്നതോടെ 2015 കതിനവെടി പൊട്ടിക്കും.
ഉച്ചക്ക് ഒരുമണിമുതല്‍ ഏഴ് ഗജവീരന്മാര് അണിനിരക്കുന്ന എഴുന്നുള്ളിപ്പില്‍ മാംതഗ കളഭകേസരി തിരുവമ്പാടി ശിവസുന്ദര്‍ ഭഗവതിയുടെ തിടമ്പേറ്റുന്നു.തിരുവമ്പാടി ചന്ദ്രശേഖരന്,കാഞ്ഞിരക്കോട് ശേഖരന്,മധുരപ്പുറം കണ്ണന്,ബാസ്റ്റിന് വിനയസുന്ദര്‍,ചിറ്റിലശ്ശേരി രാജശേഖരന്,തൃശൂര്‍ അമ്പാടി കണ്ണന്,കൊടുമണ്‍ ദീപു എന്നിവര്‍ കൂട്ടാനകളാക്കും. 6.15വരെ നീണ്ടു നില്ക്കുന്ന കാഴ്ചശീവേലിയില്‍ ചേരാനല്ലൂര്‍ ശങ്കരന്‍കുട്ടിമാരാരുടെ നേതൃത്വത്തില്‍ നടക്കുന്ന പാണ്ടിമേളത്തില്‍ നൂറിലേറെകലാകാരന്മാരാണ് പങ്കെടുക്കുക.സിനിമാതാരം ദീലീപാണ് മേളം വഴിപാടായി നടത്തുന്നത്.
വൈകീട്ട് 6.30ന് നിറമാല, ചുറ്റുവിളക്ക് തുടര്‍ന്ന് നടക്കുന്ന വെടിക്കെട്ട് കലാഭവന്‍ മണിയുടെ വഴിപാടായി നടത്തുന്നത്. രാത്രി എട്ടുവരെ വിവിധ ദേശങ്ങളില്‍ നിന്നുള്ള താലി എവുന്നള്ളിപ്പ്. 7.30ന് മെഗാ ഗാനമേളയും മിമിക്സ് പരേഡും ഉണ്ടായിരുക്കും.
രാത്രി 12,30ന് അശ്വതിരാവ് എഴുന്നുള്ളിപ്പില്‍ പഞ്ചവാദ്യത്തിന് പ്രമുഖ മേള കലാകാരന്മാര് പങ്കെടുക്കും.തുടര്‍ന്ന് വെടിക്കെട്ടിന് ശേഷം കേളി,കൊമ്പ് പറ്റ്,കുഴല്‍പറ്റ്,മേളം എന്നിവ ഉണ്ടായിരിക്കും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ കെ.എം.ഹരിനാരായണന്, കെ.ഗുണശേഖരന്, അമ്പാടി ഉണ്ണികൃഷ്ണന്, ടി.കെ.ജയന്,സുന്ദരന്‍ പാമടത്ത് എന്നിവര്‍ പരിപാടികള്‍ വിശഗീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: