വടക്കേക്കാട് : കുരഞ്ഞിയൂര്‍ ഏരുമ്മല്‍ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ സി പി എം ആക്രമണം 8 പേര്‍ക്ക് പരിക്ക്. സാരമായി പരിക്കേറ്റ എടക്കാട്ട് വിപിന്‍ ( 22) എടക്കാട്ട് സുരേന്ദ്രന് (23) കാവുങ്ങല്‍ നിഷാദ് (13) എന്നിവരെ വടക്കേക്കാട് പ്രാദമിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ വൈകുനേരം ക്ഷേത്രത്തിലേക്ക് പൂരം വന്നുകൊണ്ടിരിക്കുമ്പോള്‍ ചുവന്ന മുണ്ടെടുത്ത ഏതാനും സി പി എം പ്രവര്‍ത്തകരാണ് പൂരം കണ്ടു നില്‍ക്കുകയായിരുന്ന ബി ജെ പി പ്രവര്‍ത്തകരെ ആക്രമിച്ചത് .
അക്രമത്തില്‍ ബി ജെ പി പ്രവര്‍ത്തകര്‍ക്കും പൂരംകാണാന്‍ എത്തിയ വര്‍ക്കും പരിക്കേറ്റിട്ടുണ്ട്. പിന്നീട് സി പി എം പ്രവര്‍ത്തകര്‍ പോലീസുമായി ഉരസി പിരിഞ്ഞുപോകാന്‍ ആവശ്യപ്പെട്ടെങ്കിലും പോകാന്‍ തയ്യാറായില്ല. അവസാനം പോലീസ് ലാത്തിവീശി പലരും ഓട്ടത്തിനിടയില്‍ വീണു പരിക്കേറ്റിട്ടുണ്ട്. പൂരം രാഷ്ട്രീയവത്ക്കരിക്കാന്‍ സി പി എം ശ്രമിച്ചതാണ് പ്രശ്നങ്ങള്ക്കുകാരണമായ
തലയില്‍ ചുവന്ന റിമ്പനും ചുവന്ന ബാഡ്ജും ചുവന്ന മുണ്ടുംമെടുത്ത് ക്ഷേത്രാങ്കണത്തിലേക്ക് സിപിഎം പ്രവര്‍ത്തകര്‍ പൂരവുമായി വന്നതാണ് പ്രശ്നങ്ങള്ക്ക്കാരണമായത് .പൂരം രാഷ്ട്രീയവത്ക്കരിക്കാന്‍ അനുവദിക്കില്ലന്നും ഒരുപാര്‍ട്ടിയുടെയും നിറങ്ങളും മറ്റും ഉപയോഗിക്കരുതെന്നും ആദ്യം പോലീസ് നിര്‍ദേശിച്ചിരുന്നു .ഇതിനു എതിരായി പൂരം കൊണ്ടുവന്നത് പോലീസ് ചോദ്യംചെയ്തതോടെ സി പി എം പ്രവര്‍ത്തകര്‍ പോലീസിനു നേരെ അക്രമാസക്തരാവുകയായിരുന്നു . മുമ്പ്നടന്ന സംഘട്ടനത്തില്‍ സി പി എം പ്രവര്‍ത്തകര്‍ നാസിക് ഡോളിന്റെ സാമഗ്രികളുമായാണ് അക്രമണം അഴിച്ചുവിട്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: