തൃശൂര്‍: ജില്ലാ വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സംസ്ഥാന സീനിയര്‍ പുരുഷ, വനിതാ വെയ്റ്റ് ലിഫ്റ്റിംഗ് ചാമ്പ്യന്‍ഷിപ്പ് 21,22 തീയതികളില്‍ ബാനര്‍ജി മെമ്മോറിയല്‍ ക്ളബ് ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുമെന്ന് സംഘാടകര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
ദേശീയ, അന്തര്‍ദേശീയ താരങ്ങളടക്കം 200ഓളം പുരുഷ വനിത കായിക താരങ്ങള്‍ മത്സരത്തില്‍ പങ്കെടുക്കും. ജയ്പൂരില്‍ മാര്‍ച്ചില്‍ നടക്കുന്ന സീനിയര്‍ നാഷണല്‍ വെയ്റ്റ് ലിഫ്റ്റിംഗ് മത്സരത്തില്‍ പങ്കെടുക്കാനുളള കേരള ടീമിനെ ഈ മത്സരത്തില്‍ നിന്ന് തിരഞ്ഞെടുക്കും.
21ന് ഉച്ചയ്ക്ക് ഒന്നിന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് അഡ്വ. കെ. അനില്‍കുമാറിന്റെ അദ്ധ്യക്ഷതയില്‍ തേറമ്പില്‍ രാമകൃഷ്ണന് എം.എല്‍.എ.ചാമ്പ്യന്‍ഷിപ്പ് ഉദ്ഘാടനം ചെയ്യും.
ദേശീയ ഗെയിംസ് മെഡല്‍ ജേതാക്കളായ ഫജറുനിസിക്, മോഹന സുന്ദരം, ഇന്ത്യന്‍ വെയ്റ്റ് ലിഫ്റ്റിംഗ് ഫെഡറേഷന് ജോ. സെക്രട്ടറിയായി നോമിനേറ്റ് ചെയ്ത മനു ജേക്കബ്, ഒളിമ്പിക് അസോസിയേഷന് പ്രസിഡന്റ് എം.എം. അബ്ദുള്‍റഹിമാന്‍ എന്നിവരെ ആദരിക്കും.
സമാപന ചടങ്ങില്‍ പി.എ. മാധവന് എം.എല്‍.എ. ട്രോഫികള്‍ വിതരണം ചെയ്യും. പത്രസമ്മേളനത്തില്‍ ഭാരവാഹികളായ ടി.ടി. ജെയിംസ്, പി.എ. ജോസ്, വി.എന്‍. കൃഷ്ണന്, ടി.എസ്. ബലറാം എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: