തൃശൂര്‍: സെക്യൂരിറ്റി ജീവനക്കാരന് ചന്ദ്രബോസ് കൊല്ലപ്പെട്ട സംഭവത്തില്‍ തുടര്‍ന്നുളള അന്വേഷണം മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തിലായിരിക്കണമെന്ന് ബി.ജെ.പി. സംസ്ഥാന സെല്‍ കോ-ഓര്‍ഡിനേറ്റര്‍ അഡ്വ. ബി. ഗോപാലകൃഷ്ണന് പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഓരോ ദിവസത്തെയും അന്വേഷണ റിപ്പോര്‍ട്ട് മജിസ്ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ വിലയിരുത്തപ്പെടണം. 90 ദിവസത്തിനുളളില്‍ നിസാമിനെതിരെ ചാര്‍ജ് ഷീറ്റ് നല്‍കുമോയെന്ന് ആഭ്യന്തര വകുപ്പ് വ്യക്തമാക്കണം. നല്‍കിയില്ലെങ്കില്‍ നിയമപ്രകാരം നിസാമിന് ജാമ്യം ലഭിക്കുന്ന സ്ഥിതിയുണ്ടാകും.
ചന്ദ്രബോസില്‍ നിന്ന് മൊഴിയെടുക്കാത്ത പൊലീസിന്റെ നടപടിയില്‍ ദുരൂഹതയുണ്ട്. സമാനമായ ഒട്ടേറെ കേസുകള്‍ ഉണ്ടായിട്ടും സംഭവം ഉണ്ടായതിനു തൊട്ടുപിന്നാലെ ഉമ്മന്‍ചാണ്ടി ചന്ദ്രബോസിനെ സന്ദര്ശിക്കാനെത്തിയതില് ദുരൂഹതയുണ്ട്.
ചന്ദ്രബോസിനെ സന്ദര്‍ശിക്കാനാണോ അല്ല, നിസാമിന് വേണ്ടിയാണോ ഉമ്മന്‍ചാണ്ടി സന്ദര്‍ശനം നടത്തിയതെന്ന കാര്യത്തില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: