ആലത്തൂര്‍: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ എല്ലാ വാര്‍ഡുകളിലും സേവാഗ്രാമം ഗ്രാമകേന്ദ്രങ്ങള്‍ തുടങ്ങാനുള്ള തീരുമാനം നടപ്പായില്ല.
കഴിഞ്ഞവര്‍ഷം മേയ് 25നാണ് തദ്ദേശസ്വയംഭരണ വകുപ്പ് ഗ്രാമകേന്ദ്രങ്ങള്‍ തുടങ്ങണമെന്ന് അറിയിച്ച് ഉത്തരവിറക്കിയത്. അടുത്ത വാര്‍ഷികപദ്ധതി ഗ്രാമകേന്ദ്രങ്ങളുടെ ആഭിമുഖ്യത്തില്‍ തയാറാക്കുന്ന കമ്യൂണിറ്റി പ്ലാന്‍ കൂടി പരിഗണിച്ച് രൂപംനല്കണമെന്ന് സര്‍ക്കാര്‍ പുതിയ ഉത്തരവും പുറപ്പെടുവിച്ചു. ഇതിനാല്‍ ഗ്രാമകേന്ദ്രങ്ങള്‍ നിര്‍ബന്ധമായും രൂപീകരിക്കുകയും ചെയ്യണം.
പന്ത്രണ്ടാം പദ്ധതി ആസൂത്രണമാര്ഗ രേഖയില്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കണമെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
സാമൂഹ്യക്ഷേമ വികസനപ്രവര്‍ത്തനങ്ങളെ സഹായിക്കാന്‍ വാര്‍ഡ് വികസനസമിതിയും അയല്‍സഭകളും രൂപീകരിക്കാനും ഉത്തരവില്‍ പറയുന്നു.
ഗ്രാമസഭ, വാര്‍ഡ് സഭ, അംഗങ്ങളുടെ ഒത്തുചേരലിനും സേവനങ്ങള്‍ ലഭ്യമാക്കുന്നതിനുംവേണ്ടിയുള്ള ആസ്ഥാനമായാണ് ഗ്രാമകേന്ദ്രം പ്രവര്‍ത്തിക്കുക. ഭരണ, വികസന, ക്ഷേമ സേവന, സാംസ്കാരിക, സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും നടപ്പാക്കുന്നതില്‍ വാര്‍ഡ് സമിതിയെ സഹായിക്കുന്നതിനുള്ള വികേന്ദ്രീകൃത ഭരണസേവനകേന്ദ്രമായി ഗ്രാമകേന്ദ്രം പ്രവര്‍ത്തിക്കണമെന്നാണ് ലക്ഷ്യം.
ഫലത്തില്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സേവനങ്ങള്‍ ലഭ്യമാക്കുന്ന അനുബന്ധ കേന്ദ്രമായിരിക്കും. ആഴ്ചയില്‍ അഞ്ചുദിവസമെങ്കിലും നാലുമണിക്കൂര്‍ ഗ്രാമകേന്ദ്രം തുറന്നിരിക്കണം. പഞ്ചായത്തംഗം, നഗരസഭാ കൗണ്‍സിലര്‍ എന്നിവര്‍ക്കാണ് ഇതിന്റെ ചുമതല.വസ്തുവഹകളുടെ സൂക്ഷിപ്പു ചുമതല സെക്രട്ടറിക്കാണ്.
കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് സഹായിക്കാന്‍ ഒരു ഉദ്യോഗസ്ഥനും ഉണ്ടാകും. ഒരു വാര്‍ഡിലേക്ക് 50,000 രൂപ എന്ന തോതില്‍ വാര്‍ഷിക പദ്ധതിയില്‍ കേന്ദ്രത്തിന്റെ പ്രവര്‍ത്തനത്തിന് മാറ്റിവയ്ക്കാനും നിര്‍ദേശമുണ്ട്. തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന്റെ നിയന്ത്രണത്തിലുള്ള കെട്ടിടങ്ങള്‍ ഇതിനായി ഉപയോഗിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: