പത്തനാപുരം: റവന്യൂ ആവശ്യങ്ങള്‍ക്കായി നിത്യേന നൂറുകണക്കിന് ആളുകളെത്തുന്ന തലവൂരില്‍ കഴിഞ്ഞ അഞ്ചുമാസമായി വില്ലേജ് ഓഫീസറില്ല. എഡിഎം ഉണ്ണികൃഷ്ണപിള്ളയുടെ ഉത്തരവിനെതുടര്‍ന്ന് നിലവിലെ വില്ലേജ് ഓഫീസറായിരുന്ന രാജേന്ദ്രന്‍പിള്ളയെ സംഘം മാറ്റുകയായിരുന്നു. എന്നാല്‍ അഞ്ചുമാസം കഴിഞ്ഞിട്ടും പുതിയ വില്ലേജ് ഓഫീസറെ നിയമിക്കാത്തതുമൂലം പൊതുജനം ദുരിതത്തിലാണ്.
പകരം പട്ടാഴി വില്ലേജ് ഓഫീസര്‍ക്ക് അധികചുമതല നല്‍കിയെങ്കിലും ആഴ്ചയില്‍ ഒരു ദിവസം മാത്രമാണ് എത്താറുള്ളത്. റവന്യൂ ആവശ്യങ്ങള്‍ക്കായി കയറിയിറങ്ങുന്ന പൊതുജനം അധികൃതരുടെ നടപടിക്കെതിരെ കടുത്ത പ്രതിഷേധത്തിന് ഒരുങ്ങുകയാണ്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് നിലവിലെ വില്ലേജ് ഓഫീസറെ സ്ഥലം മാറ്റിയതെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.
രാജേന്ദ്രന്‍പിള്ളക്ക് എട്ടുമാസത്തിനിടെ ലഭിച്ച നാലാമത്തെ സ്ഥലം മാറ്റമാണിത്.
ഇതിനുപുറമെ വില്ലേജ് ഓഫീസിന്റെ ചുറ്റുമതിലും വര്‍ഷങ്ങളായി തകര്‍ന്നുകിടക്കുകയാണ്. പുനര്നിര്മ്മിക്കുവാന് നിരവധിതവണ താലൂക്ക് അധികൃതരോട് ആവശ്യപ്പെട്ടെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. ജനങ്ങളെ സേവിക്കേണ്ട അധികാരികള്‍ തന്നെ രാഷ്ട്രീയപകപോക്കലിന്റെ പേരില്‍ പരസ്പരം പോരടിച്ച് ജനങ്ങളെ ദ്രോഹിക്കുന്ന നടപടിക്കെതിരെ പ്രതിഷേധം ശക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: