കരുനാഗപ്പള്ളി: ആദിനാട് ശക്തികുളങ്ങര ശ്രീഭഗവതി ക്ഷേത്രത്തില്‍ നാളെ രാവിലെ 9ന് തൃക്കൊടിയേറ്റ്’നടക്കും. 12ന് സമൂഹസദ്യ, വൈകിട്ട് 7മുതല്‍ താലപ്പൊലി എഴുന്നള്ളത്ത്, ദീപാരാധന, ശ്രീഭൂതബലി, രാത്രി 10മുതല്‍ ജുഗല്‍ബന്ധി. രണ്ടാം ദിവസം രാവിലെ 5ന് കലംപൊങ്കല്‍ 9മുതല്‍ അന്നദാനം, 7ന് താലപ്പൊലി, ദീപാരാധന, ശ്രീഭൂതബലി രാത്രി 10മുതല്‍ കഥാപ്രസംഗം. മൂന്നാം ദിവസം 12ന്അന്നദാനം. 7ന് താലപ്പൊലി, തുടര്‍ന്ന് എഴുന്നള്ളത്തും ദീപാരാധനയും. രാത്രി 10ന് കഥാപ്രസംഗം.
നാലാം ദിവസം 9.30മുതല്‍ അന്നദാനം, 7ന് താലപ്പൊലി എഴുന്നള്ളത്ത്, വെടിക്കെട്ട്, ദീപാരാധന. രാത്രി 10ന് നാടകം . അഞ്ചാം ദിവസം ഉച്ചയ്ക്ക് 1മുതല്‍ ഉത്സവബലി ദര്‍ശനം 1.30ന് അന്നദാനം, 7ന് താലപ്പൊലി, എഴുന്നള്ളത്ത്, ദീപാരാധന, രാത്രി 10ന് നാടന്‍പാട്ട്. ആറാം ദിവസം 12 മുതല്‍ സമൂഹസദ്യ വൈകിട്ട് 4മുതല്‍ പകല്‍ക്കാഴ്ച. രാത്രി 9മുതല്‍ സേവ. 10ന്നാടന്പാട്ട്. ഏഴാം ദിവസം രാവിലെ 9മുതല്‍ അന്നദാനം, വൈകിട്ട് 3ന് കുത്തിയോട്ടം 5 മുതല്‍ പകല്‍ക്കാഴ്ച. രാത്രി 10ന് നാടകം. 8-ാം ദിവസം രാവിലെ 9മുതല്‍ കാഴ്ചശീവേലി 9.30ന് അന്നദാനം വൈകിട്ട് 3ന് കുത്തിയോട്ടപ്പാട്ടും ചുവടും. 5മുതല്‍ കെട്ടുകാഴ്ച. രാത്രി 10.30ന് മെജസ്റ്റിക് ഷോ.
ഒന്‍പതാം ഉത്സവദിവസം 9ന് കാഴ്ചശീവേലി 9.30ന് അന്നദാനം 3 മുതല്‍ കുത്തിയോട്ടച്ചുവടുകള്‍ 5ന് പകല്‍ക്കാഴ്ചകള്‍. രാത്രി 11ന് നൃത്തനാടകം. രാത്രി 2ന് പള്ളിവേട്ട. പത്താം ദിവസം രാവിലെ 9.30മുതല്‍ അന്നദാനം, വൈകിട്ട് 4.30ന് തൃക്കൊടിയിറക്കം, ആറാട്ട് 6.30 മുതല്‍ ആറാട്ട് ഘോഷയാത്ര നാലുകരകളിലും ചുറ്റി 11ന് ക്ഷേത്രത്തില്‍ എത്തിച്ചേരും. 11 മുതല്‍ നാടകം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: