കോട്ടയം: ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രത്തിലെ കൊടിയേറ്റ് ഭക്തിസാന്ദ്രമായി. ആയിരങ്ങളാണ് കൊടിയേറ്റ് ദര്‍ശിക്കാന്‍ ക്ഷേത്രത്തില്‍ എത്തിച്ചേര്‍ന്നത്. തന്ത്രി താഴമണ്‍ മഠത്തില്‍ കണ്ഠരര് രാജീവരരുടെയും മേല്‍ശാന്തി രാമന് സനല്‍കുമാറിന്റെയും മുഖ്യകാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റ്. കൊടിയേറ്റിനു മുന്നോടിയായി രാവിലെ 4.15ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, രൂദ്രം, ചമകം ജപം എന്നിവ നടന്നു. രാവിലെ 8.30നും 9.10നും മദ്ധ്യേയാണ് കൊടിയേറ്റ് നടന്നത്. തുടര്‍ന്ന് വടക്കേ നടയില്‍ പുതുതായി നിര്‍മ്മിച്ച നടപ്പന്തലിന്റെ സമര്‍പ്പണം നടന്നു.
രണ്ടാം ഉത്സവദിവസമായ ഇന്നു മുതല്‍ ഉത്സവ ബലി ദര്‍ശനം നടക്കും. ഏഴരപ്പൊന്നാന ദര്‍ശനം 26ന് രാത്രി 12ന് ആസ്ഥാനമണ്ഡപത്തില്‍ നടക്കും. 27ന് പള്ളിവേട്ട ദിവസം രാവിലെ ശ്രീബലിക്കും വൈകിട്ട് കാഴ്ചശ്രീബലിക്കും തൃശൂര്‍പൂരത്തിന്റെ വര്ണപ്പകിട്ടാര്ന്ന കുടമാറ്റം നടക്കും. 28നാണ് ആറാട്ട്. ആറാട്ടു ദിവസം ഗജകേസരി പാറമേക്കാവ് ശ്രീപത്മനാഭന് തിടമ്പേറ്റും. ഉത്സവത്തോടനുബന്ധിച്ച് ഗിന്നസ് ബുക്ക് ജേതാവ് കുഴല്‍മന്ദം രാമകൃഷ്ണനും സംഘവും അവതരിപ്പിക്കുന്ന മൃദുതരംഗ് നടക്കും. 21, 22, 23 തീയതികളില്‍ മേജര്‍ സെറ്റ് കഥകളിയും 24ന് ചെങ്കോട്ട് ഹരിഹരസുബ്രഹ്മ്യണന്റെ സംഗീതസദസും 25ന് പള്ളിക്കെട്ട് ഫെയിം വീരമണി രാജുവും സംഘവും അവതരിപ്പിക്കുന്ന തമിഴ് ഭക്തിഗാനമേളയും 26ന് ഉച്ചയ് 12ന് തുള്ളല്‍ സമന്വയവും ഡോ. മേതില്‍ ദേവികയും സംഘവും അവതരിപ്പിക്കുന്ന ക്ലാസിക്കല്നൃത്തവും ഉത്സവത്തിന് കൊഴുപ്പേകും. പള്ളിവേട്ട ദിവസമായ 27ന് മട്ടന്നൂര്‍ ശങ്കര്‍കുട്ടി മാരാരുടെ നേതൃത്വത്തിലുള്ള സ്പെഷ്യല്‍ പഞ്ചാരിമേളം നടക്കും. കുടമാറ്റത്തിന് തൃശൂര്‍ പാറമേക്കാവ് ദേവസ്വം നേതൃത്വം നല്‍കും.
ആറാട്ടുദിവസം മാതംഗി സത്യമൂര്‍ത്തിയുടെ സംഗീതസദസ്സും ഭരത് മധുരൈ ടി.എന്‍.ശേഷഗോപാലന്റെ ആറാട്ട് കച്ചേരിയും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: