അമ്പലപ്പുഴ: സിപിഎം സംസ്ഥാന സമ്മേളനത്തിനിടയില്‍ എല്‍സി സെക്രട്ടറി രാജിവെച്ചതായി അഭ്യൂഹം. പാര്‍ട്ടിയിലെ വിഭാഗീയതയെ തുടര്‍ന്നാണ് രാജിക്കൊരുങ്ങിയതെന്നാണ് സൂചന. എന്നാല്‍ രാജിക്കാര്യങ്ങളെ കുറിച്ച് പിന്നീട് അറിയിക്കാമെന്നാണ് സെക്രട്ടറി പറഞ്ഞത്. കടുത്ത വിഎസ് പക്ഷക്കാരനായ ഇദ്ദേഹത്തിനെതിരെ വിഭാഗീയതയുടെ പേരില്‍ മുന്‍പും നടപടി എടുത്തിരുന്നതാണ്. മറ്റ് ചില വിഎസ് അനുഭാവികളോടൊപ്പമാണ് നടപടി എടുത്തിരുന്നത്. ഇദ്ദേഹത്തെ പിന്നീട് തിരിച്ചെയടുത്തിരുന്നെങ്കിലും നടപടിയില്പ്പെട്ട മറ്റ് നേതാക്കള്‍ ഇപ്പോഴും പാര്‍ട്ടിയിലേക്ക് തിരിച്ചെത്തിയിട്ടില്ല. വിഎസിനെതിരെ സംസ്ഥാന നേതൃത്വം നടത്തിയ വിമര്‍ശനത്തില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: