ആലപ്പുഴ: കുട്ടനാടന്‍ പാടശേഖരങ്ങളിലെ നെല്ലു ചുമട്ട് കൂലി നിരക്ക് നിശ്ചയിച്ചു. 50 മീറ്റര്‍ ദൂരപരിധിക്കുള്ളില്‍ നെല്ല് ചാക്കില്‍ നിറച്ച് തൂക്കി വള്ളത്തില്‍ കയറ്റുന്നതിന് ക്വിന്റലിന് 70 രൂപയും 50 മീറ്റര്‍ കഴിഞ്ഞ് അധികം വരുന്ന ഓരോ 25 മീറ്റര്‍ ദൂരത്തിനും അഞ്ചു രൂപ വീതവും നിശ്ചയിച്ചു. കളങ്ങളില്‍ നെല്ല് ചാക്കില്‍ നിറച്ച്, ചാക്ക് തുന്നി, നേരിട്ട് ലോറിയില്‍ കയറ്റുന്നതിന് ക്വിന്റലിന് 90 രൂപയും കടവുകളില്‍ നിന്ന് നെല്ല് ലോറിയില്‍ കയറ്റുന്നതിന് ക്വിന്റലിന് 30 രൂപയുമാണ് കൂലി. ഐആര്‍സി നിശ്ചയിച്ച കൂലി നിരക്കിനേക്കാള്‍ കൂടുതല്‍ കൂലി തൊഴിലാളികള്‍ ആവശ്യപ്പെട്ടാല്‍ ജില്ലാ ലേബര്‍ ഓഫീസറുടെ ശ്രദ്ധയില്‍പ്പെടുത്തണമെന്നും കൂലി കൂടുതല്‍ വാങ്ങുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും കുട്ടനാട് ഐആര്‍സി കണ്‍വീനര്‍ കൂടിയായ ജില്ലാ ലേബര്‍ ഓഫീസര്‍ (എന്‍ഫോഴ്സ്മെന്റ്) അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: