കൊച്ചി: ബിഎംഡബ്ല്യു ഐ8 ഇന്ത്യയിലെത്തി. ബിഎംഡബ്ല്യു ഐ സബ് ബ്രാന്‍ഡില്‍ നിന്നുള്ള ആദ്യത്തെ പ്ലഗ്-ഇന്‍ വാഹനമായ ബിഎംഡബ്ല്യു ഐ8 കംപ്ലീറ്റിലി ബില്‍റ്റ് അപ് യൂണിറ്റ് ആയാണ് ലഭിക്കുകയെന്ന് ബിഎംഡബ്ല്യു ഗ്രൂപ്പ് ഇന്ത്യ പ്രസിഡന്റ് ഫിലിപ് വോണ്‍ സഹര്‍ പറഞ്ഞു.
4.4 സെക്കന്‍ഡുകൊണ്ട് പൂജ്യത്തില്‍ നിന്നും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയിലെത്താന്‍ കഴിയും. ബാറ്ററി പവറില്‍ 35 കിലോമീറ്റര്‍ റേഞ്ചില്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ സ്പീഡ് കൈവരിക്കുകയും ചെയ്യും.
ഡ്രൈവിംഗ് ശൈലി അടിസ്ഥാനമാക്കി ഡ്രൈവിംഗ് റേഞ്ച് 600 കിലോമീറ്റര്‍ വരെയാകാം. ഇ-ഡ്രൈവില്‍ ബാറ്ററി ഏതെങ്കിലും മെയിന്‍ സോക്കറ്റില്‍ നിന്നും ഡ്രൈവിങ്ങിനിടയിലും ചാര്‍ജ് ചെയ്യാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: