കൊച്ചി: നാളികേര വികസന ബോര്‍ഡിനു കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള 173 ഫെഡറേഷനുകളുടെ നീര ടാപ്പ് ചെയ്യുന്നതിനായി നല്കിയ ലൈസന്‍സിനെ ബാധിക്കുന്നതൊന്നും തന്നെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി.
പാലക്കാട് മുതലമടയിലുള്ള കോക്കനട്ട് പ്രൊഡ്യൂസര്‍ കമ്പനിയുടെ നീര പ്ലാന്റിന്റെ ശിലാ സ്ഥാപനവേളയിലാണ് ഉമ്മന്‍ചാണ്ടി ഇക്കാര്യം അറിയിച്ചത്.
മുന്‍ എംഎല്‍എയും കാര്‍ഷിക നയരൂപീകരണ കമ്മിറ്റി ചെയര്‍മാനുമായ കൃഷ്ണന്‍കുട്ടി ചടങ്ങ് ഉദ്ഘാടനം ചെയ്തു. നീര റീഫര്‍ വാഹനത്തിന്റെ താക്കോല്‍ദാനം നെന്മാറ എംഎല്‍എ ചെന്താമരാക്ഷന് നിര്‍വ്വഹിച്ചു.
ചടങ്ങില്‍ നീര ടെക്നീഷ്യന്മാര്ക്കുള്ള 2.74 ലക്ഷം രൂപയുടെ വേതനവിതരണവും കര്‍ഷകര്‍ക്കുള്ള 3.74 ലക്ഷം രൂപയുടെ പ്രതിഫല വിതരണവും ചെന്താമരാക്ഷന് നിര്‍വ്വഹിച്ചു. പ്രിന്‍സിപ്പല്‍ അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ കെ. കെ. ശോഭന, അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ വി. പി. സുലേഷ്കുമാര്‍, നാഫെഡ് ഡയറക്ടര്‍ അഡ്വ. സി. ബി. മോനിപ്പിള്ളി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: