കൊച്ചി: മെമ്മറി ഉല്പന്ന നിര്‍മാതാക്കളായ കിങ്സ്റ്റണ്‍ ടെക്നോളജി കമ്പനി കേരളത്തില്‍ സാന്നിധ്യം ശക്തമാക്കും. ഡെസ്ക്ടോപ്പ്, ലാപ്ടോപ്പ്, സെര്‍വര്‍, പ്രിന്റര്‍ എന്നിവയ്ക്കുള്ള മെമ്മറി ഉല്പന്നങ്ങളാണ് കിങ്സ്റ്റണ്‍ രൂപകല്പന ചെയ്ത് നിര്‍മിച്ച് വിപണിയില്‍ എത്തിക്കുന്നത്.
കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം, കോട്ടയം, തൃശ്ശൂര്‍ തുടങ്ങി ഇന്ത്യയിലെ 60 പ്രമുഖ നഗരങ്ങളില്‍ ഇപ്പോള്‍ കിങ്സ്റ്റണിന് സാന്നിധ്യം ഉണ്ട്. ഉപഭോക്തൃ സേവനം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ കേന്ദ്രീകൃത കൊറിയര്‍ സംവിധാനവും ഏര്‍പ്പെടുത്തി.
ഉല്പന്നത്തെപ്പറ്റി ഉപഭോക്താവിന് കൂടുതല്‍ അറിയാന്‍ കിങ്സ്റ്റണ്‍ സൗജന്യ സാങ്കേതിക പിന്തുണയും ലഭ്യമാക്കുന്നുണ്ടെന്ന് കിങ്സ്റ്റണ്‍ ടെക്നോളജി എപിഎസി മേഖല കസ്റ്റമര്‍ സര്‍വീസ് ഡയറക്ടര്‍ എല്‍.സി. ഛാന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: