കൊച്ചി: ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന്റെ ദേശീയ പ്രസിഡന്റായി ഡോ. ഏലിയാസ് തോമസ് തെരഞ്ഞെടുക്കപ്പെട്ടു. ബംഗളുരുവില്‍ നടന്ന ഇന്ത്യന്‍ ഡെന്റല്‍ കോണ്‍ഫറന്‍സിലാണ് ഡോ. ഏലിയാസ് ചുമതലയേറ്റത്.
1946 മുതല്‍ പ്രവര്‍ത്തിക്കുന്ന അസോസിയേഷന്റെ മൂന്നാമത്തെ മലയാളി പ്രസിഡന്റാണിദ്ദേഹം. ഇന്ത്യന്‍ ഡെന്റല്‍ അസോസിയേഷന് മലനാട് ബ്രാഞ്ചിന്റെ സ്ഥാപകാംഗമാണ് ഡോ. ഏലിയാസ്. ഐഡിഎ. സംസ്ഥാന പ്രസിഡന്റ് ദേശീയ വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഇന്ത്യയിലെ ദന്തരോഗ വിദഗ്ധരുടെ ഏറ്റവും വലിയ സംഘടനയായ ഐഡിഎയ്ക്ക് 29 സംസ്ഥാനങ്ങളിലായി 400 ശാഖകളുണ്ട്. മൂവാറ്റുപുഴ ഇടപ്പലക്കാട്ട് ഇ. എസ്. തോമസിന്റെയും മേരി തോമസിന്റെയും മകനായ ഡോ. ഏലിയാസ് തൊടുപുഴയില്‍ പ്രാക്ടീസ് ചെയ്യുന്നു. ഡോ. മെര്ലിന് ആണ് ഭാര്യ. അഞ്ജന, അലീഷ എന്നിവരാണ് മക്കള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: