meshതിരുവനന്തപുരം: നിസാമിനെതിരായ അന്വേഷണത്തില്‍ ഇടപെടില്ലെന്ന് രമേശ് ചെന്നിത്തല. ആര് പ്രതിയെ സംരക്ഷിച്ചാലും മുഖം നോക്കാതെ നടപടിയെടുക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു. കേസില്‍ ഒരു വീഴ്ചയും ഉണ്ടാകാന്‍ അനുവദിക്കില്ലെന്നും പ്രതിക്ക് കിട്ടാവുന്ന പരമാവധി ശിക്ഷ നല്കാന് ശ്രമിക്കുമെന്നും ആഭ്യന്തര മന്ത്രി പറഞ്ഞു .
ഇതിനിടെ നിസാമിന്റെ കേസുകള്‍ തീര്‍പ്പാക്കിയതില്‍ വീഴ്ചയില്ലെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി ആസിഫലി പറഞ്ഞു. നിയമ വിധേയമായാണ് തീര്‍പ്പാക്കിയതെന്ന് പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു. വാദിയും പ്രതിയും തീര്‍പ്പിലെത്തിയാല്‍ കേസ് റദ്ദാക്കാമെന്ന് സുപ്രീംകോടതി വിധിയുണ്ടെന്നും പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: