മുഹമ്മ: കണിച്ചുകുളങ്ങര ക്ഷേത്രോത്സവത്തിനിടെ യുവാവിന് കത്തികുത്തില്‍ ഗുരുതര പരിക്ക്. കഞ്ഞിക്കുഴി പഞ്ചായത്തില്‍ കണ്ണങ്കര വിഷ്ണു ഭവനില്‍ വിഷ്ണു (24)വിനെയാണ് ഫെബ്രുവരി 18ന് രാത്രി പത്തോടെ മൂന്നംഗസംഘം അക്രമിച്ചത്. സുഹൃത്തുക്കളോടൊപ്പം ഉത്സവത്തിനെത്തിയ വിഷ്ണുവിനോട് എന്തോ കാര്യം പറയാനുണ്ടെന്ന് അറിയിച്ച് ഇരുളിലേക്ക് മാറ്റി നിര്‍ത്തി മുന്നംഗസംഘം വിഷ്ണുവിന്റെ വയറിന്റെ പള്ളഭാഗത്ത് ആഴത്തില്‍ മുറിവേല്‍പ്പിക്കുകയായിരുന്നുവെന്ന് മാരാരിക്കുളം പോലീസ് പറഞ്ഞു. വിഷ്ണു ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തിലാണ്. പ്രതികളെ കുറിച്ച് വിവരം ലഭിച്ചതായി അന്വേഷണോദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: