ആലപ്പുഴ: ജലവിതരണപൈപ്പുകള്‍ പൊട്ടിയൊഴുകുന്നതും മറ്റും ശ്രദ്ധയില്‍പ്പെട്ടാല്‍ ഇക്കാര്യം പൊതുജനങ്ങള്‍ക്ക് സിവില്‍സ്റ്റേഷനിലെ കണ്ട്രോള് റൂമില്‍ അറിയിക്കാമെന്നും ജല അതോറിറ്റിയുമായി ബന്ധപ്പെട്ട് പരിഹാര നടപടിയെടുക്കുമെന്നും കളക്ടര്‍ എന്‍. പത്മകുമാര്‍. പകര്‍ച്ചവ്യാധി പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് നടന്ന യോഗത്തില്‍ അദ്ധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.
പൈപ്പുകള്‍ പൊട്ടിയൊഴുകുന്നതുമൂലം മലിനജലം കയറി കുടിവെള്ളം മലിനമാകുന്നതും രോഗം വരാനുള്ള സാധ്യതയും കണക്കിലെടുത്താണ് പൊതുജനങ്ങള്‍ക്ക് വിവരം അറിയിക്കാന്‍ സംവിധാനമൊരുക്കിയത്. 0477 2238630 എന്ന നമ്പരില്‍ കണ്ട്രോള് റൂമില്‍ വിവരം അറിയിക്കാം. കണ്ട്രോള് റൂമില്‍ നിന്ന് ജല അതോറിറ്റിയുടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥന് പൈപ്പ് നന്നാക്കാന്‍ നിര്‍ദേശം നല്‍കുമെന്ന് കളക്ടര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: