അമ്പലപ്പുഴ: അമ്പലപ്പുഴ കേന്ദ്രീകരിച്ച് ലക്ഷങ്ങളുടെ വൃക്ക വ്യാപാരം. ഒരു വര്‍ഷത്തിനിടെ വൃക്ക വിറ്റത് മൂന്നോളം സ്ത്രീകള്‍. അമ്പലപ്പുഴ കച്ചേരിമുക്കിന് പടിഞ്ഞാറ് തീരദേശം കേന്ദ്രീകരിച്ചാണ് വൃക്ക വില്പന നടത്തുന്നത്. ഏജന്റുമാര്‍ ഇതിനായി അമ്പലപ്പുഴയില്‍ തമ്പടിക്കുന്നതായി അറിയുന്നു. ദാരിദ്ര്യവും ആര്‍ഭാട ജീവിതത്തോടുള്ള ആഗ്രഹവുമാണ് വൃക്ക വില്ക്കുവാന് ഇവരെ പ്രേരിപ്പിക്കുന്നത്. എട്ട് മുതല്‍ പന്ത്രണ്ടു ലക്ഷം വരെയാണ് ഇത്തരത്തില്‍ വൃക്ക നല്‍കിയവര്‍ക്ക് ഏജന്റുമാര്‍ വാങ്ങി നല്‍കിയതെന്ന് പറയപ്പെടുന്നു. ഇതിനെ പിന്തുടര്ന്ന് മറ്റൊരു സ്ത്രീയും അടുത്തദിവസം തന്നെ വൃക്ക നല്കുവാന് തയാറായി നില്ക്കുന്നതായി നാട്ടുകാര്‍ പറയുന്നു. അവയവദാന നിയമത്തിന്റെ മറപിടിച്ചാണ് ഇത്തരം പ്രവര്‍ത്തനം നടന്നുവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: