കൊച്ചി: യുഎഇയിലേക്ക് 90 ദിവസത്തേക്കുള്ള ടൂറിസ്റ്റ് വിസ പ്രാബല്യത്തില്‍. ബിസിനസ്, സെമിനാര്‍, എക്സിബിഷന്, വെക്കേഷന് തുടങ്ങിയ ആവശ്യങ്ങള്‍ക്കുള്ള പര്യടനത്തിനായാണ് ദുബായ് വിസ പ്രോസസിംഗ് സെന്റര്‍ 90 ദിന വിസ അവതരിപ്പിച്ചിരിക്കുന്നത്.
അപേക്ഷ സ്വീകരിക്കുന്നതു മുതലുള്ള എല്ലാ സേവനങ്ങള്‍ക്കുമായി ഇന്ത്യയിലെ പ്രമുഖ നഗരങ്ങളില്‍ 13 യുഎഇ വിസ ആപ്ലിക്കേഷന്‍ സെന്റുകള്‍ ഡിവിപിസി സജ്ജീകരിച്ചിട്ടുണ്ട്. ദുബായിലേക്ക് എമിറേറ്റ്സിലൂടെ യാത്ര ചെയ്യാനുദ്ദേശിക്കുന്ന വിസ അപേക്ഷകര്‍ക്ക് ഡിവിപിസിയുടെ പ്രത്യേക സേവനം ലഭ്യമാണെന്ന് എമിറേറ്റ്സ് (ഇന്ത്യ- നേപ്പാള്‍) വൈസ്പ്രസിഡന്റ് ഈസാ സുലൈമാന്‍ പറഞ്ഞു.
ഡിവിപിസിയുടെ 33 ദുബായ് വിസ ആപ്ലിക്കേഷന്‍ സെന്റുകള്‍ 16 രാജ്യങ്ങളിലായി പ്രവര്‍ത്തിക്കുന്നുണ്ട്. വിഎഫ്എസ് ഗ്ളോബല്‍ സര്‍വീസസിന്റെ ആഭിമുഖ്യത്തില്‍ 180 രാജ്യങ്ങളില്‍ ഓണ്‍ലൈന്‍ സേവനവും ലഭ്യമാണെന്ന് അദ്ദേഹം അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: