ആലപ്പുഴ: കടലില്‍ മത്സ്യന്ധനത്തിനുള്ള അവകാശവും മത്സ്യബന്ധനോപകരണങ്ങളുടെ ഉടമസ്ഥാവകാശവും കടലിലേക്കുള്ള പ്രവേശനാധികാരവും മത്സ്യത്തൊഴിലാളികള്‍ക്ക് മാത്രമായി നിജപ്പെടുത്തുന്ന സമഗ്രമായ അക്വേറിയന്‍ റിഫോംസ് നിയമം നിര്‍മ്മിക്കണമെന്ന് എകെജി പഠനഗവേഷണകേന്ദ്രം സംഘടിപ്പിച്ച സെമിനാര്‍ ആവശ്യപ്പെട്ടു. ഇതിനുള്ള കര്‍മസമിതിക്ക് സെമിനാര്‍ രൂപം നല്കി. തീരദേശ വികസനവും: സുസ്ഥിരത, തുല്യത എന്ന സെമിനാര്‍ സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് നടത്തിയത്. മത്സ്യമേഖലയില്‍ 26 ശതമാനം തൊഴിലാളികള്‍ക്കും സ്വന്തമായി വീടില്ല. 19 ശതമാനത്തിന് സ്വന്തം ഭൂമിയെന്നത് സ്വപ്നം മാത്രമാണെന്നും സെമിനാറില്‍ അഭിപ്രയമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: