മുഹമ്മ: കലാകാര പെന്ഷന് അടിയന്തരമായി നല്‍കണമെന്നാവശ്യപ്പെട്ട് കലാകാരന്മാരുടെ സംഘടനയായ സവാക്ക് ഓഫ് ഇന്ത്യ പ്രക്ഷോഭത്തിലേക്ക്. കലാകാരന്മാരുടെ മറ്റു സംഘടനകളുമായി യോജിച്ച് മാര്‍ച്ച് ആദ്യവാരം കലാപ്രകടനങ്ങളോടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും സംഘടിപ്പിക്കുമെന്ന് സവാക്ക് ഓഫ് ഇന്ത്യ പ്രസിഡന്റ് ആശ്രമം ചെല്ലപ്പന്, ജനറല്‍ സെക്രട്ടറി കെ.ഒ. രമാകാന്തന്, വനിതാ പ്രസിഡന്റ് എസ്എല്‍പുരം ശാന്തകുമാരി, ജില്ലാ പ്രസിഡന്റ് പ്രത്താസ് അറയ്ക്കല്‍ എന്നിവര്‍ പറഞ്ഞു. സെക്രട്ടറിയേറ്റ് മാര്‍ച്ചും ധര്‍ണയും നടക്കുന്ന ദിവസം കണ്ണൂര്‍, മലപ്പുറം, പാലക്കാട്, എറണാകുളം, കോട്ടയം, വയനാട്, ഇടുക്കി ജില്ലകളില്‍ കളക്ട്രേറ്റ് ധര്‍ണയും സംഘടിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: