ചെങ്ങന്നൂര്‍: ഓള് കേരള ഗോള്‍ഡ് വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന പ്രതിനിധി സമ്മേളനം ഫെബ്രുവരി 22ന് രാവിലെ പത്തിന് വണ്ടിമല ദേവസ്വം ട്രസ്റ്റ് ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി അടൂര്‍ പ്രകാശ് ഉദ്ഘാടനം ചെയ്യും. ആള് കേരള ഗോള്‍ഡ് വര്‍ക്കേഴ്സ് യൂണിയന് സംസ്ഥാന പ്രസിഡന്റ് ഇ.എസ്. ബിജു അദ്ധ്യക്ഷത വഹിക്കും. കേരള ആഭരണനിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ചെയര്മാന് എം.രാജന്, കേരള ആര്‍ട്ടിസാന്‍സ് ഡവലപ്മെന്റ് കോര്പ്പറേഷന് ചെയര്മാന് കെ.പുരുഷോത്തമന് എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തും. എ.എന്‍. മധുസൂദനന്, ഇ.എന്‍. രാജപ്പന് എന്നിവര്‍ സംസാരിക്കും. ഉച്ചയ്ക്ക് 1.30ന് പ്രതിനിധി സമ്മേളനത്തില്‍ സംഘടനാ തെരഞ്ഞെടുപ്പിന് ആള് കേരള ഗോള്‍ഡ് വര്‍ക്കേഴ്സ് യൂണിയന് മുന്‍ സംസ്ഥാന പ്രസിഡന്റ് എം.പത്മനാഭന് വരണാധികാരിയാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: