താരന് തലയില്‍ കയറിപ്പറ്റിയാല്പ്പിന്നെ പൊല്ലാപ്പായതുതന്നെ. മുടികൊഴിച്ചിലും ചൊറിച്ചിലും എല്ലാംകൂടി സമാധാനം പോകും. താരന് അകറ്റാനിതാ ചില പൊടികൈകള്‍. ഉലുവ എടുത്തു തലേദിവസം രാത്രി വെള്ളത്തിലിട്ടു വയ്ക്കുക. പിറ്റേദിവസം അത് എടുത്ത് നന്നായി മിക്സിയില്‍ അരച്ച് എടുക്കുക. അത് തലയോട്ടില്‍ തേച്ചു പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം കഴുകി കളയുക.
ഒരു മുട്ടയുടെ വെള്ളയും കറ്റാര്‍വാഴയുടെ നീരും സമം ചേര്‍ത്ത് നന്നായി മിക്സിയില്‍ അടിച്ച് മുക്കാല്‍ മണിക്കൂര്‍ തലയോട്ടില്‍ തേച്ചു പിടിപ്പിച്ചതിന്ശേഷം താളിയോ ചീവക്കാ പൊടിയോ ഉപയോഗിച്ച് കഴുകി കളയാം. ഇത് മുടിയ്ക്ക് നല്ല തിളക്കം കിട്ടുന്നതിനും സഹായിക്കും. ഒരു ചെറു നാരങ്ങ മുറിച്ച് തോടോടുകൂടി തലയോട്ടില്‍ മസാജ് ചെയ്യുക. ഇങ്ങനെ ആഴ്ചയില്‍ മൂന്നുപ്രാവശ്യം ചെയ്താല്‍ താരന് അകലുന്നതാണ്. മൈലാഞ്ചിയും നെല്ലിക്കായും ഉണക്കി പൊടിച്ച് തേയില വെള്ളത്തില്‍ മിക്സ് ചെയ്ത് വേണമെങ്കില്‍ അല്‍പ്പം കാപ്പിപൊടിയും ചേര്‍ത്ത് തലേദിവസം രാത്രി കുഴച്ചു വയ്ക്കുക. പിറ്റേദിവസം അതില്‍ തൈരും മുട്ടയുടെ വെള്ളയും ചേര്‍ത്ത് തല നല്ലപോലെ മസാജ് ചെയ്തശേഷം ഈ കൂട്ടു തേച്ചു പിടിപ്പിക്കണം. അര മണിക്കൂര്‍ കഴിഞ്ഞ് കഴുകി കളഞ്ഞാല്‍ മുടിയ്ക്ക് നല്ല ആരോഗ്യവും വളര്‍ച്ചയും ഉണ്ടാക്കുകയും താരന് അകലുകയും ചെയ്യും.
തലയോട്ടിയില്‍ കാച്ചിയ എണ്ണ ചൂടാക്കി മസാജ് ചെയ്ത്് ഒരു മണിക്കൂറിന്ശേഷം വീര്യം കുറഞ്ഞ ഷാംപു ഉപയോഗിച്ച് എണ്ണമയം കഴുകി വൃത്തിയാക്കണം. ഇങ്ങനെ ആഴ്ചയില്‍ രണ്ട് തവണ ചെയ്താല്‍ താരന് അകലുന്നതാണ്. ഉലുവ താരന് നല്ലൊരു പ്രതിവിധിയാണ്.
രണ്ട് ടീ സ്പൂണ്‍ ഉലുവ രാത്രി മുഴുവന്‍ വെള്ളത്തില്‍ കുതിര്‍ത്ത് വയ്ക്കുക. ഇത് രാവിലെ നന്നായി അരച്ചതിന് ശേഷം ഉള്ളി നീര് ചേര്‍ത്ത് ഇളക്കുക. കുഴമ്പ് രൂപത്തിലുള്ള ഈ മിശ്രിതം തലയോട്ടിയില്‍ തേച്ച് പിടിപ്പിക്കുക. അരമണിക്കൂറിന് ശേഷം കഴുകി കളയുക. താരനും മുടികൊഴിച്ചിലും അകറ്റാന്‍ ഉത്തമമാണ് ഉള്ളി നീര്. ഉള്ളി നീര് തലയോട്ടിയിലെ ബാക്ടീരിയകളെയും വെളുത്ത ചര്‍മ്മ ശകലങ്ങളെയും ഇല്ലാതാക്കും. കൂടാതെ തലമുടിയുടെ വേരുകള്‍ക്ക് ആവശ്യമായ പോഷകങ്ങള്‍ നല്കി ബലപ്പെടുത്തുകയും രക്തയോട്ടം ഉത്തേജിപ്പിക്കുകയും ചെയ്യും.
മുടികൊഴിച്ചിലിനും മികച്ച പരിഹാരമാണ് ഉള്ളി നീര്. ഉള്ളി വലിയ കഷ്ണങ്ങളായി അരിഞ്ഞ് കുഴമ്പ് രൂപത്തില്‍ അരച്ച് എടുക്കുക. ഇത് തലയോട്ടിയില്‍ തേച്ച് അരമണിക്കൂറിന് ശേഷം കഴുകി കളയുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: