ചാലക്കുടി: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊലപാതകം,ക്ഷേത്രകവര്‍ച്ച,മോഷണം അടക്കം നിരവധി കേസുകളിലെ പ്രതിയായ ഇടുക്കി കട്ടപ്പന്ന സ്വദേശി കരികളത്തില് വീട്ടില്‍ ഷൈജു(39)വിനെ ചാലക്കുടി എസ്.ഐ.ടി.പി.ഫര്‍സാദും സംഘവും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്.ചാലക്കുടി സുന്ദരികവലയിലുള്ള പരസ്യ കമ്പനി പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന്റെ പുറക്വശം പൊളിച്ച് ഇരുമ്പ് പൈപ്പുകളും മറ്റും മോഷ്ടിക്കുകയും, ചാലക്കുടിയിലും പരിസര പ്രദേശങ്ങളിലും മോഷണം നടത്തുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് പ്രതി പോലീസിന്റെ പിടിയിലാക്കുന്നത്.
ഇയാള്‍ക്കെതിരെ ഇടുക്കി കരിമണ്ണല്‍ പോലീസ് സ്റ്റേഷനില്‍ കൊലപതാകത്തിനും,തൊടുപുഴയില്‍ ക്ഷേത്ര കവര്‍ച്ചയടക്കം ഒന്‍പതോളം കേസ്സുകളും,കാഞ്ഞാര്‍,കട്ടപ്പന,കാഞ്ഞിരപ്പിള്ളി,എറണാകുളം ജില്ലിയലെ കറുപ്പംപടി,മുവാറ്റുപുഴ,വയനാട് ജില്ലയിലെ മീനങ്ങാടി,തൃശ്ശൂര്‍ ജില്ലയിലെ വിവധ സ്റ്റേഷനുകളിലും നിരവധി മോഷണ കേസുകളിലെ പ്രതിയാണ്.കട്ടപ്പനയിലെ ഒരു കട കുത്തി തുറന്ന് മുന്നര ലക്ഷം രൂപയും,റാഡോ വാച്ചു മോഷ്ടിച്ച കേസ്സില്‍ ശിക്ഷയനുഭവിച്ച് ജയിലില്‍ നിന്നും ഇറങ്ങിയ ശേഷം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മോഷണങ്ങള്‍ക്കുള്ള തയ്യാറെയുപ്പിലായിരുന്നു.
ചാലക്കുടി ഡി,വൈ.എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്ന് സി.ഐ.ബാബൂ കെ.തോമാസ്സിന്റെ നേതൃത്വത്തിലുള്ള അന്വേക്ഷണ സംഘമാണ് പ്രതിയെ പിടികൂടിയത്.അന്വേക്ഷണ സംഘത്തില്‍ സീനിയര്‍ സിപിഒമാരായ തങ്കപ്പന്,അനീഷ്,ഷാജു എടത്താടന്‍,സിപിഒമാരായ പി.എം.മൂസ,ഷാജു കട്ടപ്പുറം,ഇ.എസ്.ജീവന്,ഷിജോ തോമാസ്,ഷോജു,സൂധീര്‍,ബിജു എന്നിവരും ഉണ്ടായിരുന്നു.കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: