കൊച്ചി: വര്‍ഷങ്ങളായി ചര്‍ച്ച ചെയ്യപ്പെടുന്ന നിര്‍ദ്ദിഷ്ട തമ്മനം- പുല്ലേപ്പടി റോഡിന് സൗജന്യമായി നിരവധി പേര്‍ സ്ഥലം വിട്ടുകൊടുത്തിട്ടും റോഡ് യാഥാര്‍ത്ഥ്യമാകാതെ തമ്മനം ഗതാഗതക്കുരുക്കില്‍ പൊറുതിമുട്ടുന്നതില്‍ പ്രതിഷേധിച്ച് ജനകീയ കൂട്ടായ്‌മ സംഘടിപ്പിച്ചു. 25 വര്‍ഷം മുമ്പുതന്നെ ചര്‍ച്ച ചെയ്യപ്പെട്ടു തുടങ്ങിയ തമ്മനം- പുല്ലേപ്പടി റോഡിന്റെ നിര്‍ദ്ദേശത്തിനു ശേഷം വന്ന പല പദ്ധതികളും നടപ്പിലായിട്ടും തമ്മനം പ്രദേശത്തുകാരുടെ യാത്രാക്ലേശം പരിഹരിക്കുന്നതില്‍ യാതൊരു താല്‍പര്യവും കാണിക്കാത്തതില്‍ പ്രതിഷേധിച്ചു കൊണ്ട് പ്രത്യക്ഷ സമര പരിപാടികള്‍ക്കു തുടക്കം കുറിക്കുവാന്‍ പൊതുയോഗം തീരുമാനിച്ചു.
തമ്മനം- പുല്ലേപ്പടി റോഡ് വികസനത്തിനുവേണ്ടി 35 പേരോളം സ്ഥലം സൗജന്യമായി വിട്ടുകൊടുത്തിട്ടുള്ളതില്‍ കൂടുതല്‍ സ്ഥലവും വിട്ടുകൊടുത്തിട്ടുള്ളത് സ്റ്റേഡിയം ലിങ്ക് റോഡിനും തമ്മനം ജംഗ്ഷനും ഇടയില്‍ താമസിക്കുന്നവരായിട്ടും നിര്‍ദ്ദിഷ്ട റോഡ് പദ്ധതി സ്റ്റേഡിയം ലിങ്ക് റോഡ് വരെയാക്കി നിര്‍ത്തുന്നതില്‍ യോഗം ശക്തമായി പ്രതിഷേധിച്ചു.
മ്മനം വിനോദ ലൈബ്രറി പ്രസിഡന്റ് കെ.എന്‍.ലെനിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ലൈബ്രറി സെക്രട്ടറി കെ.എ.യൂനസ് സ്വാഗതവും ജോ.സെക്രട്ടറി ഒ.എസ്.ശശി നന്ദിയും പറഞ്ഞു. തമ്മനം പുല്ലേപ്പടി റോഡ് വികസന ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികളായി. രക്ഷാധികാരികള്‍- ടി.ജെ.വിനോദ്, ജോജി കുരീക്കോട്ട്, കെ.കെ.അബു, അഡ്വ.കെ.ഡി.വിന്‍സന്റ് എന്നിവരും ചെയര്‍മാന്‍ അഡ്വ.കെ.എ.എം.ഹാരിസും വൈസ് ചെയര്‍മാന്‍ ടി.എച്ച്.താഹ, കെ.ടി.ജോയി എന്നിവരും, കണ്‍വീനര്‍ ടി.എച്ച്.നൗഷാദ്, ജോയിന്റ് കണ്‍വീനര്‍ കെ.എ.ലെനിന്‍, കെ.എ.യൂനസ് എന്നിവരേയും ട്രഷററായി എന്‍.എം.സരോജനേയും തെരഞ്ഞെടുത്തു.
















