പട്ടിക്കാട്: ഫോണിലൂടേയും ഫേയ്സ്ബുക്കിലൂടെയും പരിചയപ്പെടുന്ന യുവതികളെ വിവാഹവാഗ്ദാനം നല്കി പീഡിപ്പിക്കുന്ന യുവാവിനെ പീച്ചി പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ അറസ്റ്റുചെയ്തു.
രണ്ടുവര്‍ഷം മുമ്പ് 8 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്സിലും പ്രതിയാണ് ഇയാള്‍. വടക്കാഞ്ചേരി ദേശമംഗലം സ്വദേശി മേലേപുള്ളിയ്ക്കല് ജെസ്മിന് മകന് കണ്ണന് എന്ന് വിളിക്കുന്ന പ്രശോദ്(25)നെയാണ് എസ്.ഐ എന്‍.വി.വര്‍ഗ്ഗീസിന്റെ നേതൃത്വത്തില്‍ എ.എസ്.ഐ സക്കറിയ, സീനിയര്‍ സി.പി.ഒ ശശികുമാര്‍, സി.പി.ഒ മാരായ ഷിനോദ്, ശ്രീകുമാര്‍ എന്നിവരടങ്ങിയസംഘം ഇന്നലെ പീച്ചി ഡാം പരിസരത്തുനിന്നും അറസ്റ്റുചെയ്തത്.
അറസ്റ്റിലായ പ്രശോദ് അവിവാഹിതനാണ്. പാവറട്ടി സ്വദേശിനിയായ വിദ്യാര്‍ത്ഥിയെയാണ് പീച്ചി ഡാമിലേക്ക് വിളിച്ചുവരുത്തി പീഡിപ്പിച്ചത്. 2012ല്‍ ചെറുതുരുത്തിയില്‍ 8 വയസ്സുകാരിയെ പീഡിപ്പിച്ച കേസ്സില്‍ ചെറുതുരുത്തി പോലീസ് സ്റ്റേഷനില്‍ പ്രതിയുടെ പേരില്‍ കേസ്സുണ്ട്.
ഫേയ്സ്ബുക്കിലൂടെയും ഫോണിലൂടെയും പരിചയപ്പെടുന്ന യുവതികളേയും വിദ്യാര്‍ത്ഥികളേയും തന്ത്രപ്രകാരം വിളിച്ചുവരുത്തി ഒട്ടേറെ വാഗ്ദാനങ്ങള്‍ നല്‍കിയാണ് ഇയാള്‍ വിവിധസ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുന്നത്. അറസ്റ്റിലായ പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: