തൃപ്രയാര്‍: കഴിഞ്ഞ ദിവസം അറസ്റ്റിലായ മയക്കുമരുന്ന് വില്‍പ്പന ശൃംഖലയിലെ കണ്ണിയായ നൈനേഷിന്റെ കൂട്ടാളി എടത്തിരുത്തി വെട്ടിയാട്ടില്‍ കുഞ്ഞാണ്ടി എന്നുവിളിക്കുന്ന സനില്‍ (27)നെ പോലീസ് കഞ്ചാവുമായി പിടികൂടി. ഇയാളില്‍ നിന്നും ഒരു കിലോ കഞ്ചാവ് പിടിച്ചെടുത്തിട്ടുണ്ട്. വലപ്പാട് സിഐ ആര്.രതീഷ്കുമാര്‍, എസ്ഐ ആന്റണി, എഎസ്ഐ എം.പി.മുഹമ്മദ്റാഫി, സീനിയര്‍ സിപിഒ ബാബു, സിപിഒമാരായ ലിജു, സൂരജ് വി. ദേവ്, അനന്തകൃഷ്ണന്, ഗോപകുമാര്‍ എന്നിവരടങ്ങിയ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്.
രണ്ടാഴ്ച മുമ്പ് നൈനേഷില് നിന്നും അഞ്ചുകിലോ കഞ്ചാവ് വാങ്ങി വില്‍പ്പന നടത്തിയിരുന്നതായി ഇയാള്‍ പറഞ്ഞു.
മൂന്നുവര്‍ഷം മുമ്പ് മൈസൂര്‍ ഗുണ്ടല്‍ പേട്ടില്‍ വെച്ച് ബസ്സ് യാത്രക്കാരന്റെ കയ്യില്‍ നിന്നും പത്തൊമ്പ് ലക്ഷം രൂപ പിടിച്ചുപറിച്ചതിന് മൈസൂര്‍ പോലീസ് സ്റ്റേഷനില്‍ കേസ് നിലവിലുണ്ട്. കൂടാതെ ഇയാള്‍ക്കെതിരെ പല സ്റ്റേഷനുകളിലും കേസുകള്‍ ഉള്ളതായി പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: