തൃശൂര്‍: ദിവസങ്ങളോളം പകലന്തിയോളം പണിയെടുത്ത ശൂചിത്വമിഷന്‍ വളണ്ടിയേഴ്സിനെ ഗെയിംസ് സംഘാടക സമിതി കൂലി നല്‍കാതെ വഞ്ചിച്ചു. ശുചിത്വമിഷന് കോഡിനേറ്റര്‍ ഫ്രാന്‍സിസ് ചക്കനാത്താണ് അഞ്ച് വേദികളിലായി 60 വളണ്ടിയര്‍മാരെ രാപ്പകലില്ലാതെ പണിയെടുപ്പിച്ച് അവര്‍ക്ക് പ്രതിഫലം നല്കിയപ്പോള് അതില്‍ നിന്നും അഞ്ച് ദിവസത്തെ കൂലി മുക്കിയത്. ചോദിച്ചപ്പോള്‍ കലക്ടറോട് പരാതിപ്പെട്ടോളുവെന്നായി പ്രതികരണം. എന്നാല്‍ വിഷയത്തില്‍ കലക്റും കയ്യൊഴിഞ്ഞു.
ഇതോടെ കിട്ടിയ ചെക്കുമായി പ്രതികരിക്കാന്‍ കഴിയാതെകുട്ടികള് നിരാശരായി മടങ്ങി. ഫെബ്രുവരി ഒന്നു മുതല്‍ 13വരെ കൃത്യമായി അറ്റന്‍ഡന്‍സ് രേഖപ്പെടുത്തിയാണ് വളണ്ടിയര്‍മാര്‍ ഗെയിസ് വേദികളില്‍ സഹായത്തിനിറങ്ങിയത്. ഭാരോദ്വോഹന മത്സരം നടക്കുന്ന അഞ്ച് ദിവസങ്ങളിലും ജൂഡോ മത്സരം നടക്കുന്ന മൂന്നു ദിവസങ്ങളിലുമാണ് ഇവരോട് എത്താന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ ഭാരോദ്ധ്വഹന മത്സരം കഴിഞ്ഞതോടെ വനിതാ ഫുട്ബോള്‍ മത്സരത്തിനായി നാല് ദിവസം ഇവരോട് എത്താന്‍ ആവശ്യപ്പെട്ടു.
അറ്റന്‍ഡന്‍സ് രജിസ്റ്ററില്‍ ഒപ്പുവച്ചെങ്കിലും അന്ന് വരാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും പണം നല്‍കാനാവില്ലെന്നുമാണ് ശുചിത്വമിഷന് ജില്ലാ കോഡിനേറ്റര്‍ ഫ്രാന്‍സിസ് ചക്കനാത്ത് അറിയിച്ചതത്രേ. ഒരുദിവസം 300 രൂപയാണ് ഇവര്‍ക്ക് നല്‍കുമെന്ന് അറിയിച്ചിരുന്നത്. എട്ട് ദിവസത്തെ പ്രതിഫലമായ 2400രൂപയുടെ ചെക്കാണ് ഇവര്‍ക്ക് ഇന്നലെ നല്‍കിയത്.
ഒരു ദിവസം രാത്രി രണ്ടരക്കാണ്പെണ്ക്കുട്ടികളായവളണ്ടിയേഴ്സിനെവിട്ടിലെത്തിച്ചത്.കേരളവര്‍മ്മ, നാട്ടിക എസ്എന്‍ട്രസ്റ്റ്, കാല്‍ഡിയന്‍ സിറിയന്‍,മുണ്ടത്തിക്കോട് സ്കൂള്‍ എന്നിവിടങ്ങളിലെ വിദ്യാര്‍ത്ഥികളാണ് വളണ്ടിയര്‍മാരായി എത്തിയത്.ഒരു ദിവസം ഇവരെ കൊണ്ട് റെയില്വേസ്റ്റേഷന് പ്ലാറ്റ് ഫോമും ശൂചീകരിപ്പിച്ചു. ഗെയീംസില് നടക്കുന്ന അഴിമതിയുടെ ഭാഗമാണ് ഈ വെട്ടിപ്പും.
പ്ലാസ്റ്റിക് വിരുദ്ധ ഗെയിംസ് എന്ന ലക്ഷ്യവുമായി ശുചിത്വമിഷന് വിഭാവനം ചെയ്തതായിരുന്നു പദ്ധതി. ഡിസ്പോസിബിള്‍ ഗ്ലാസുകള്‍ ഒഴിവാക്കി സ്റ്റീല്‍ ഗ്ലാസുകളില്‍ താരങ്ങള്‍ക്കും വേദിയിലുള്ളവര്ക്കും വെള്ളവും ചായയും ലഘുഭക്ഷണവും വിതരണം ചെയ്യുക എന്നിവയായിരുന്നു ജോലികള്‍. കൃത്യസമയത്ത് ഇവ വിതരണം ചെയ്യണം.രാവിലെ ആറിന് വേദിയിലെത്തി രജിസ്റ്ററില്‍ ഒപ്പുവയ്ക്കണം.ഭൂരിഭാഗം ദിവസങ്ങളിലും രാത്രി പത്തരവരെ ജോലി ചെയ്തതായി പറയുന്നു.
മൂന്ന് ശതമാനം മാര്‍ക്കും സര്‍ട്ടിഫിക്കറ്റും അറ്റന്‍ഡന്‍സും നല്‍കുമെന്ന വാഗ്ദാനം നല്‍കിയാണ് ഇവരെ എത്തിച്ചത്. എന്നാല്‍ ഇക്കാര്യത്തിലൊന്നും നടപടി ഉണ്ടായിട്ടില്ല. ഇവര്‍ക്കു ലഭിക്കേý കിറ്റുകള്‍ പോലൂം പകുതി പേര്‍ക്കേ ലഭിച്ചിട്ടുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: