ചാലക്കുടി: ഇവിടുത്തെ ജനങ്ങളുടെ പ്രശ്നങ്ങള്‍ കേന്ദ്ര സര്‍ക്കാരിന്റെ മുന്പില് അവതരിപ്പിക്കുവാന്‍ എം.പി.ഇന്നസെന്റ് തയ്യാറായാല്‍ കൊരട്ടിയില്‍ മേല്‍പ്പാലം അനുവദിക്കുവാന്‍ മോദി സര്‍ക്കാര്‍ മടിക്കാണിക്കുകയില്ലെന്നും കൊരട്ടിയില്‍ മേല്‍പ്പാലം അനുവദിക്കുവാന്‍ കേന്ദ്രത്തിലെ മോദി സര്‍ക്കാര്‍ തയ്യാറാകുമെന്നും ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് പി.എം.വേലായുധന് അഭിപ്രായപ്പെട്ടു. കൊരട്ടിയില്‍ സിഗ്നല്‍ സ്ഥാപ്പിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സമിതി നടത്തി വരുന്ന അനിശ്ചിത കാല നിരാഹാര സമരത്തിന് അഭിവാദ്യം അര്‍പ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ധനമന്ത്രി കെ.എം.മാണി രാജിവെക്കുകയാണ് രാഷ്ട്രീയ മര്യാദയെന്നും,ഇതിനെതിരെയുള്ള സമരം ബിജെപി കൂടുതല്‍ ശക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊരട്ടിയില്‍ താല്കാലിക പരിഹാരമായി ഇവിടെ സിഗ്നല്‍ സ്ഥാപ്പിക്കണമെന്നാവശ്യപ്പെട്ട് നടത്തി വരുന്ന അനിശ്ചിതകാല നിരാഹാര സമരം 76ദിവസമാവുകയാണ്.
സിഗ്നല്‍ സ്ഥാപ്പിക്കുവാനുള്ള നിര്‍മ്മാണ പ്രവര്ത്തികളാരംഭിച്ചെങ്കിലും, പൂര്‍ണ്ണമായി പ്രവര്‍ത്തനം ആരംഭിക്കാതെ സമരം അവസാനിപ്പിക്കുയില്ലെന്ന് ബിജെപി നേതാക്കള്‍ പറഞ്ഞു. ബിജെപി പ്രവര്ത്തകന് എം.എസ്.രാജേഷാണ് ഇപ്പോള്‍ നിരാഹാരമിരിക്കുന്നത്. യോഗത്തില്‍ പഞ്ചായത്ത് സമിതി പ്രസിഡന്റ് പി.ജി.സത്യപാലന് അദ്ധ്യഷത വഹിച്ചു.ജില്ലാ കമ്മിറ്റിയംഗം രാജീവ് ഉപ്പത്ത് മണ്ഡലം ജനറല്‍ സെക്രട്ടറി
കെ.എ.സുരേഷ്,ടി.എസ്.മുകേഷ്,സര്‍ജിസാരന്‍,സി.ആര്.അജേഷ്,സിജു.വി.സി,ശ്രീകല മണികണ്ഠന്,മായ ഉദയകുമാര്‍,കോമളം വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: