കൊച്ചി: വേതന കരാര്‍ പുതുക്കണമെന്ന ആവശ്യമുന്നയിച്ചു ബാങ്ക് ജീവനക്കാരും ഓഫീസര്‍മാരും 25 മുതല്‍ 28 വരെ ദേശീയതലത്തില്‍ പണിമുടക്കും. എല്ലാ യൂണിയനുകളും ചേര്‍ന്നുള്ള യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സിന്റെ നേതൃത്വത്തില്‍ നടക്കുന്ന നാലു ദിന പണിമുടക്ക് മൂലം അഞ്ചു ദിവസം തുടര്‍ച്ചയായി ബാങ്കുകളുടെ പ്രവര്‍ത്തനം നിലക്കും. മാര്‍ച്ച് ഒന്ന് ഞായറാഴ്ചയാണ്.
ഇപ്പോഴത്തെ വേതനക്കരാര്‍ 2012 ഒക്ടോബറില്‍ കാലാവധി പൂര്‍ത്തിയായതാണ്. ഫെബ്രുവരി മധ്യത്തോടെ കരാര്‍ ഒപ്പുവയ്ക്കാമെന്ന ഉറപ്പിനെത്തുടര്‍ന്നു ജനുവരിയില്‍ പണിമുടക്ക് യുഎഫ്ബിയു മാറ്റിവയ്ക്കുകയായിരുന്നു. എന്നാല്‍, നേരത്തേ നല്കിയ 12.5 ശതമാനം വര്‍ധന 0.5 ശതമാനം വര്‍ധിപ്പിച്ചു 13 ശതമാനം മാത്രമേ അനുവദിക്കൂ എന്ന നിലപാടാണ് ഐബിഎ സ്വീകരിച്ചതെന്നു ജീവനക്കാര്‍ ആരോപിക്കുന്നു. കേരളത്തില്‍ പണിമുടക്ക് പൂര്‍ണമായിരിക്കുമെന്നു യുഎഫ്ബിയു സംസ്ഥാന കണ്‍വീനര്‍ സി.ഡി. ജോസണ്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: