ക്രൈസ്റ്റ് ചര്‍ച്ച്: 2015 ലോകകപ്പില്‍ ന്യൂസിലന്‍ഡിന് വിജയത്തോടെ തുടക്കം. ഗ്രൂപ്പ് എ യില്‍ നടന്ന മത്സരത്തില്‍ ശ്രീലങ്കയെ 98 റണ്‍സിനാണ് അവര്‍ പരാജയപ്പെടുത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലന്‍ഡ് അന്‍പത് ഓവറില്‍ 331എന്ന കൂറ്റന്‍ സ്കോറാണ് പടുത്തുയര്‍ത്തിയത്.
ന്യൂസിന്‍ഡിന് വേണ്ടി ബ്രണ്ടന്‍ മക്കല്ലം (65), കെയിന്‍ വില്യംസണ് (75), കോറിആന്റേഴ്സണ് (75) എന്നിവര്‍ അര്‍ദ്ധ സെഞ്ചുറി നേടി. അവസാന ഓവറുകളില്‍ തകര്‍ത്തടിച്ച ആന്‍ഡേഴ്സനാണ് അവര്‍ക്ക് മികച്ച ടോട്ടല്‍ സമ്മാനിച്ചത്. 331/6. 332 എന്ന വന്‍ ടോട്ടല്‍ പിന്തുടര്ന്ന് ഇറങ്ങിയ ലങ്കയ്ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും അത് മുതലാക്കാന്‍ കഴിഞ്ഞില്ല.
ലഹിരു തിരമണെ(65), ഏഞ്ജലോ മാത്യൂസ് (46) എന്നിവര്‍ക്ക് മാത്രമെ ലങ്കന്‍ നിരയില്‍ അല്പമെങ്കിലും പിടിച്ചു നില്‍ക്കാനായുള്ളൂ. ശ്രീലങ്ക 46.1 ഓവറില്‍ 233 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. ന്യൂസിലന്‍ഡിനു വേണ്ടി ടിം സൗത്തി, ട്രെന്റ് ബോള്‍ട്ട്, ആഡം മില്‍നെ, ഡാനിയല്‍ വെട്ടോറി, കോറി ആന്ഡേഴ്സണ് എന്നിവര്‍ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: