ചാലക്കുടി:കൊരട്ടിയില്‍ 23 മുതല്‍ സിഗ്നല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് സിഗ്നലിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ഏറ്റെടുത്തിരിക്കുന്ന കമ്പനി അധികൃതര്‍ അറിയിച്ചു.നാറ്റ് പാക്കിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് മാറ്റി സ്ഥാപ്പിക്കുന്ന സിഗ്നലിന്റെ രണ്ട് കാലുകളുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചു.ആകെയുള്ള നാല് കാലുകളില്‍ രണ്ടെണ്ണം സ്ഥാപ്പിച്ചിട്ടുണ്ട്.
രണ്ട് കാലുകളാണ് മാറ്റി സ്ഥാപ്പിക്കുന്നത്.ഇടക്ക് വെച്ച് നിറുത്തി പോയിരിക്കുകയായിരുന്നു.പത്ത് ദിവസത്തിനുള്ളില്‍ ബാക്കിയുള്ള കാലുകളുടെയും,സിഗ്നല്‍ ലൈറ്റിന്റെയും നിര്‍മ്മാണം പൂര്‍ത്തിയാക്കി വൈദ്യുതി ലഭ്യാമാക്കി പ്രവര്‍ത്തനം ആരംഭിക്കുമെന്ന് അവര്‍ ഉറപ്പ് നല്കി.എന്നാല്‍ മുന്‍പ് നിരവധി ഉറപ്പുകള്‍ നല്‍കിയിട്ടും അവ പാലിക്കുവാന്‍ നിര്‍മ്മാണ കമ്പിനിക്ക് കഴിഞ്ഞിട്ടില്ലാത്ത സാഹചര്യത്തില്‍ വാക്ക് പാലിച്ചിട്ടില്ല.
കഴിഞ്ഞ 74 ദിവസമായി നടത്തിവരുന്ന റിലെ നിരാഹാര സമരത്തോട് ഭരണ വര്‍ഗ്ഗം കാണിക്കുന്ന അവഗണന സമൂഹത്തോടുള്ള വെല്ലു വിളിക്കുമെതിരെ ശക്തമായ ബഹുജനപിന്തുണയോടെ സമരവുമായി മുന്നോട്ട് പോകുമെന്ന് ബിജെപി പഞ്ചായത്ത് സമിതി നേതാക്കള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: