ചാലക്കുടി:നഗരസഭ ചാലക്കുടി സൗത്ത് ജംഗ്ഷനിലെ മേല്പ്പാലത്തിനടയിലെ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തികള്‍ തടയുമെന്ന് കൗണ്‍സില്‍ യോഗം തീരുമാനിച്ചെങ്കിലും അതെല്ലാം കാറ്റില്‍ പറത്തി അവിടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ തുടരുകയാണ്.സ്ഥലം സന്ദര്‍ശിച്ചതിനുശേഷം വേണ്ട നടപിടികള്‍ സ്വീകരിക്കുമെന്ന് ചെയര്മാന് വി.ഒ.പൈലപ്പന് പറഞ്ഞു.
ദേശീയ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ചെയ്യുന്ന ജിഐപിഎല്‍ അറിയാതെയാണ് നിര്‍മ്മാണം പ്രവര്‍ത്തികള്‍ നടക്കുന്നത്തെന്ന് ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറഞ്ഞു.മേല്‍പ്പാലത്തിനടയില്‍ ചുറ്റും കെട്ടി തിരിച്ച് അവിടെ പേ പാര്‍ക്ക് ആരംഭിക്കുവാന്‍ ആണ് നീക്കം നടക്കുന്നതെന്ന് പറയപ്പെടുന്നുണ്ട്.
വഴി നടക്കുവാന്‍ ഉള്ള സൗകര്യം മാത്രം ഏര്‍പ്പെടുത്തി ബാക്കി അടച്ചുകെട്ടി തിരിക്കുവാനാണ് തീരുമാനം.എന്നാല്‍ ഇവിടെ നിര്‍മ്മാണം പ്രവൃത്തികള്‍ നടത്തുന്നത് ദേശീയപാത നിര്‍മ്മാണ കമ്പിനിയുടെ ബിനാമികള്‍ ആണ് നടത്തുന്നെതും പറയുന്നുണ്ട്.ദേശീയ പാതയുടെ മേല്‍പ്പാലത്തിനടിയില്‍ അനധികൃത നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടന്നിട്ടും ആരാണ് എന്താണ് ഇവിടെ നടക്കുന്നതെന്ന് വരെ ബന്ധപ്പെട്ട ഒരു ആളുക്കള്ക്കും അറിയാത്ത അവസ്ഥയാണ്.
ബിനാമികളെ വെച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ നടത്തി പേ പാര്‍ക്കും,മറ്റും ആരംഭിച്ച് പൊതുജനങ്ങളെ കൊള്ളയടിക്കുവാനുള്ള കരാര്‍ കമ്പനിയുടെ നീക്കം ഉപേക്ഷിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ദേശീയ പാതയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ സബ്ബ് എടുത്ത് നടത്തിയവരാണ് ഇവിടെ നിര്‍മ്മാണം നടത്തുന്നെതാണ് നാട്ടുകാര്‍ പറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: