കൊടകര:.മറ്റത്തൂര്‍ പഞ്ചായത്തിലെ വിവിധ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്.നിലവിലുള്ള കിഴക്കേ കോടാലി, അന്നാംപാടം കുടിവെള്ള പദ്ധതികളിലെ മോട്ടോറുകള്‍ ഇടയ്ക്കിടെ കത്തി നശിക്കുന്നതിനാലാണ് ഈപ്രതിസന്ധി ഉണ്ടാകുന്നത്. കത്തിയ മോട്ടോര്‍ റിപ്പയര്‍ ചെയ്യുന്നതിന് കോണ്ടുപോയാല് പകരം സ്പെയര്‍ മോട്ടോര്‍ ഇല്ലാത്തതിനാല്‍ വൈന്റിംഗ് കഴിച്ചു് ഫിറ്റിംഗ് നടത്തുന്നത് വരെ കുടിവെള്ള വിതരണം മുടങ്ങുന്നു.
എല്ലാ വേനല്‍ക്കാലങ്ങളിലും ഇത് തുടര്‍ക്കഥയാണെങ്കിലും പഞ്ചായത്തോ വാട്ടര്‍ അഥോറിറ്റിയോ ഇതിനു ശാശ്വത പരിഹാരം കാണാത്തതിനാല്‍ ഇടക്കിടെ ആഴ്ചകളോളം കുടിവെള്ളം മുട്ടി ജനങ്ങള്‍ വലയുകയാണ്.കുടിവെള്ളം വിതരണം കാര്യക്ഷമമാക്കുന്നതിനു വേണ്ടിയുള്ള അടിയന്തിര നടപടികള്‍ സ്വീകരിക്കണമെന്നും ബി.ജെ.പി.മറ്റത്തൂര്‍ പഞ്ചായത്ത് സമിതി യോഗം ആവശ്യപ്പെട്ടു.
ബിജെപി മറ്റത്തൂര്‍ പഞ്ചായത്ത് സമിതി പ്രസിഡണ്ട് പി.സി.ബിനോയിയുടെ അദ്ധ്യക്ഷതയില്കൂടിയ യോഗത്തില്‍ നേതാക്കളായ അഡ്വ: പി.ജി.ജയന്,എം.കെ.കൃഷ്ണകുമാര്‍,വി.എം.ചന്ദ്രന്, ശ്രീധരന് കളരിക്കല്‍,സുനില്‍കുമാര്‍ ചിന്നങ്ങത്ത് തുടങ്ങിയവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: