തൃശൂര്‍: സെക്യുരിറ്റി ജീവനക്കാരനെ കാറിടിച്ച് കൊലപ്പെടുത്താല്‍ ശ്രമിച്ച കേസിലെ പ്രതി മുഹമ്മദ് നിസാമിനെതിരെ കര്‍ശന നടപടി സ്വീകരിച്ച സിറ്റി പോലീസ് കമ്മീഷണര്‍ ജേക്കബ് ജോബിനെ സ്ഥലം മാറ്റിയ നടപടിയില്‍ ദൂരുഹതയുണ്ടെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് എ.നാഗേഷ് പറഞ്ഞു.
ഇത്തരം നടപടി സേനയുടെ മനോവീര്യം കെടുത്തുമെന്ന് നാഗേഷ് കൂട്ടിചേര്‍ത്തു. നിസാമിന്റെ കള്ളപണത്തിന്റെ ഉറവിടവും ത്രീവ്രവാദഗ ബന്ധവും, ലഹരി മരുന്ന് മാഫിയയുമായുളള ചങ്ങാത്തവും പുറത്ത് കൊണ്ടു വരേണ്ടതിന് പകരം കമ്മീഷണറെ സ്ഥലം മാറ്റിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഘടക കക്ഷികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി മികച്ച പോലീസ് ഓഫിസര്‍മാരെ മാറ്റുന്ന സര്‍ക്കാര്‍ നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ന്ന് വരുമെന്ന് നാഗേഷ് മുന്നറിയിപ്പ് നല്കി.കൊടും കുറ്റവാളിയെ രക്ഷിക്കാനുള്ള ആഭ്യന്തര മന്ത്രിയുടെ നീക്കം സാംസ്കാരിക കേരളത്തിന് അപമാനമാണ്.
ഭരണകക്ഷിയുടെ സമ്മര്‍ദ്ദത്തിന് വഴങ്ങാത്തതിനാണ് എതാനും നാളുകള്‍ക്ക് മുമ്പ് കമ്മീ,ണര് പി.പ്രകാശിനെയും സ്ഥലം മാറ്റിയത്. നിരവധി പ്രമാദമായ കേസുകള്‍ തെളിയിച്ച ജേക്കബ് ജോബിനെ പോലുള്ള ഉദ്യോഗസ്ഥര്‍ക്കെതിരെ നടക്കുന്ന ഇത്തരം നീക്കങ്ങള്‍ അപലപനീയമാണെന്ന് നാഗേഷ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: