മണ്ണാര്‍ക്കാട്: കല്ലടി എംഇഎസ് കോളേജ് റാഗിങ് കേസില്‍ രണ്ടുപേരെ പൊലീസ് പിടികൂടി. ഒറ്റപ്പാലം ചുനങ്ങാട് മലപ്പുറം ചേക്കുമുസ്ലിയാരകത്ത് വീട്ടില്‍ മുഹമ്മദ് മുഹ്സിന് (19) ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളായ വല്ലപ്പുഴ പാലാകുര്ശ്ശി പാപ്പന്കാട്ടില് മുഹമ്മദ് സുഹൈല്‍ (19), മണ്ണാര്‍ക്കാട് പളളിക്കുറുപ്പ് വെട്ടിക്കാടന് മുഹമ്മദ് അനസ് (19) എന്നിവരെയാണ് പ്രത്യേക അനേ്വഷണ സംഘം അറസ്റ്റ് ചെയ്തത്.
സുഹൈല്‍ കേസിലെ മൂന്നാം പ്രതിയും അനസ് എട്ടാം പ്രതിയുമാണ്. സംഭവത്തില്‍ ആകെ എട്ടുപ്രതികളാണുളളത്. കുന്തിപ്പുഴ കലക്കപ്പാറ വീട്ടില്‍ നൗഫലാണ് ഒന്നാം പ്രതി. പെരിമ്പടാരി ഒന്നാം മൈല്‍ കാരാട്ടുപറമ്പില്‍ മുഹമ്മദ ഷാനില്‍ രണ്ടാം പ്രതിയും എടത്തനാട്ടുകര മേക്രകുന്നന് മുഹമ്മദ് റിഷാന് നാലാം പ്രതിയും അരക്കുപറമ്പ് ചേക്കുപുരക്കല്‍ ജൗഹറുദ്ദീന്‍ അഞ്ചാം പ്രതിയും ഞെട്ടരക്കടവ് പറമ്പില്‍ പീടിക ആറാം പ്രതിയും കല്ലടിക്കോട് വളക്കോട്ടില്‍ ആഷിഫ് ഏഴാം പ്രതിയുമാണ്. ഇവരെ പിടികൂടാനുണ്ട്.
ഫെബ്രുവരി 4ന് ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവമുണ്ടായത്. റാഗിങും ഇതിനെ തുടര്‍ന്നുണ്ടായ തര്‍ക്കവും അക്രമത്തില്‍ കലാശിക്കുകയായിരുന്നു. കണ്ണിനും തലക്കും ഗുരുതരമായി പരിക്കേറ്റ ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായ മുഹ്സിന് ഗുരുതരാവസ്ഥയില്‍ കോയമ്പത്തൂര്‍ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലാണ്. മണ്ണാര്‍ക്കാട് സി.ഐ ബി. അനില്‍കുമാര്‍, എസ്.ഐ ബഷീര്‍. സി ചിറക്കല്‍, ഗ്രേഡ് എസ്.ഐമാരായ അബ്ദുറഹിമാന്, രാജന്, സീനിയര്‍ സി.പി.ഒ മുഹമ്മദാലി, സി.പി.ഒ ഷാഫി എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: