ഏലൂര്‍: ഇന്ധന വിലവര്‍ദ്ധനമൂലം അമോണിയ ഉല്പാദനം നിര്‍ത്തിവെച്ചിരിക്കുകയായിരുന്ന ഫാക്ടില്‍ അമോണിയ ഉത്പാദനം പുനരാരംഭിക്കുന്നു. പ്രധാനമന്ത്രിയുടെ ഇടപെടലിനെതുടര്‍ന്ന് 24 ഡോളര്‍ വിലയുള്ള പ്രകൃതിവാതകം 10.9 ഡോളറിനു ഫാക്ടിനുനല്കാന് കരാറായി.
ഇന്ധനം നല്കുന്ന ഗെയില്‍ 45 ദിവസത്തിനുള്ളില്‍ പണം നല്‍കാനുള്ള ഉത്തരവാദിത്വം ഫാക്ടിനുവേണ്ടി കയറ്റിറക്ക് വ്യാപരം ചെയ്യുന്ന എംഎംടിസി ഏറ്റെടുത്തു. ഇതെതുടര്‍ന്ന് ഫാക്ട് അടുത്തയാഴ്ച മുതല്‍ പൂര്‍ണ്ണതോതില്‍ ഉല്പാദനം ആരംഭിക്കും.
ഫാക്ട് ചെയര്മാന്, മാനേജിംഗ് ഡയറക്ടര്‍ ജയ്ശ്രീ വാസ്തവ പ്രധാനമന്ത്രിക്കും കേന്ദ്ര പട്രോളിയം മന്ത്രിക്കും നന്ദി പ്രകാശിപ്പിച്ചു. ഇതിനിടെ സംസ്ഥാന സര്‍ക്കാര്‍ വാറ്റ് ഒഴിവാക്കുന്നതില്‍ ഇതുവരെ ധാരണയില്‍ എത്തിയിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: