കൊച്ചി: ശ്രീ നാരായണഗുരുവിന്റെ ആദര്‍ശങ്ങള്‍ സംരക്ഷിക്കപ്പെടേണ്ട സ്ഥലങ്ങളില്‍ അത് പാലിക്കപ്പെടുന്നിെല്ലന്നും ഇത് ചൂണ്ടിക്കാണിക്കുക മാത്രമാണ് താന്‍ ചെയ്തതെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്. ഗോകുലം ഗോപാലനെ അപാമാനിക്കുക എന്നതായിരുന്നില്ല തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എന്നാല്‍ തന്നെ തേജോവധം ചെയ്യുന്ന നിലപാടാണ് ബാറുടമകള്‍ സ്വീകരിക്കുന്നത്. എത്ര തേജോവധം ചെയ്താലും മദ്യവര്‍ജനം, മദ്യനിരോധനം തുടങ്ങി കോണ്‍ഗ്രസിന്റെ പ്രഖ്യാപിത ലക്ഷ്യത്തില്‍ നിന്ന് പിന്മാറില്ല. തന്റെ ജീവിതം തുറന്ന പുസ്തകമാണ്.
ജനങ്ങള്‍ തന്നെ ഇതൊക്കെ വിലയിരുത്തട്ടെ. ഗോകുലം ഗോപാലനെതിരെ നിയമനടപടി സ്വീകരിക്കിെല്ലന്നും ചോദ്യത്തിന് മറുപടിയായി സുധീരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: