കൊച്ചി: ദേശീയ ഗെയിംസ് നടത്തിപ്പിനെക്കുറിച്ച് നിരവധി ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെന്നും ഇത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും കെ പി സി സി പ്രസിഡന്റ് വി എം സുധീരന്. ഇക്കാര്യത്തില്‍ സി ബി ഐ അന്വേഷണം വേണോ എന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാരാണെന്നും സുധീരന് കൊച്ചിയില്‍ മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിച്ചു. ഗെയിംസ് നടത്തിപ്പില്‍ സംസ്ഥാന സര്‍ക്കാരിനെ നരേന്ദ്ര മോദി അഭിനന്ദിച്ചതിനെക്കുറിച്ച് പ്രതികരിക്കാന്‍ സുധീരന് തയ്യാറായില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: