ന്യൂദല്‍ഹി: എഎപി നേതാവും നിര്‍ദ്ദിഷ്ട ദല്‍ഹി മുഖ്യമന്ത്രിയുമായ കേജ്രിവാള് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു ചര്‍ച്ച നടത്തി. കൂടിക്കാഴ്ചയില്‍ വിവിധ വിഷയങ്ങള്‍ ചര്‍ച്ച ചെയ്തു.
ദല്‍ഹിക്ക് പൂര്‍ണ്ണ സംസ്ഥാന പദവി നല്‍കണമെന്ന് ആവശ്യപ്പെട്ടതായും പരിഗണിക്കാമെന്നു മോദി മറുപടി നല്‍കിയതായും എഎപി നേതാവ് മനീഷ് സിസോദിയ പറഞ്ഞു. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു.
കഴിഞ്ഞദിവസം ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്ങുമായും നഗരവികസന മന്ത്രി വെങ്കയ്യ നായിഡുവുമായും കേജ്രിവാള് കൂടിക്കാഴ്ച നടത്തിയിരുന്നു. പ്രധാനമന്ത്രിയെ കേജ്രിവാള് സത്യപ്രതിജ്ഞാ ചടങ്ങിന് നേരിട്ടു ക്ഷണിച്ചു.
എന്നാല്‍ ശനിയാഴ്ച മുന്‍ നിശ്ചയിച്ച പരിപാടികളുള്ളതിനാല്‍ പങ്കെടുക്കാനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. മഹാരാഷ്ട്രയിലെ ബാരാമതിയില്‍ കൃഷി വിജ്ഞാന് കേന്ദ്രത്തിന്റെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങ് അന്നാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: