തിരുവനന്തപുരം: ദേശീയ ഗെയിംസ് നടത്തിപ്പില്‍ ക്രമക്കേട് ആരോപണങ്ങള്‍ ഉയര്‍ന്നു വരുന്നതിനിടെ ഉപ്പ് തിന്നവര്‍ ആരായാലും അവര്‍ വെള്ളം കുടിക്കുമെന്ന് കായിക മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്.
മാദ്ധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങള്‍ ഉണ്ടാക്കുകയാണെന്ന് പറഞ്ഞ തിരുവഞ്ചൂര്‍ മാധ്യമങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നതിന് മറുപടി നല്കാന് തനിക്കാനാവില്ലെന്നും കൂട്ടിച്ചേര്‍ത്തു. ഇതു സംബന്ധിച്ച ഏതന്വേഷണത്തിനും തയ്യാറാണെന്നും മന്ത്രി പറഞ്ഞു. വാര്‍ത്താ സമ്മേളനത്തിലാണ് അദ്ദേഹം ഈ കാര്യങ്ങള്‍ അറിയിച്ചത്.
മീറ്റില്‍ പങ്കെടുത്ത താരങ്ങള്‍ക്കോ സംസ്ഥാനങ്ങള്‍ക്കോ പോലും ഒരു പരാതിയും ഇല്ലാത്ത സാഹചര്യത്തില്‍ വാര്‍ത്താ സമ്മേളനങ്ങള്‍ നടത്തുന്ന മൂന്നോ നാലോ പേരാണ് ഗെയിംസിന്റെ പേരില്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ചീഫ് സെക്രട്ടറി ജിജി തോംസണിന്റെ പേരെടുത്ത് പറയാതെ തിരുവഞ്ചൂര്‍ സൂചിപ്പിച്ചു.
ദേശീയ ഗെയിംസ് നടത്തിപ്പിനെ പ്രധാനമന്ത്രിയും അഭിനന്ദിച്ചു കഴിഞ്ഞെന്നു തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: