പാറ്റ്ന: ഈ മാസം 20ന് നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ബിഹാര്‍ മുഖ്യമന്ത്രി ജിതന്‍ റാം മാഞ്ജിയോട് ഗവര്‍ണര്‍ കേസരി നാഥ് ത്രിപാഠി നിര്‍ദ്ദേശിച്ചു. ബുധനാഴ്ച വൈകിയാണ് ഗവര്‍ണറുടെ നിര്‍ദ്ദേശമെത്തിയത്.
അതേസമയം രഹസ്യ ബാലറ്റ് വേണമെന്ന മാഞ്ജിയുടെ ആവശ്യം ഗവര്‍ണര്‍ അംഗീകരിച്ചോ എന്ന കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല.
മാഞ്ജിയെ പുറത്താക്കി ജെ.ഡി(യു) നിയമസഭാകക്ഷി നേതാവായി നിതീഷ് കുമാറിനെ തിരഞ്ഞെടുത്തത് പാറ്റ്ന ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്തതിരുന്നു.
തന്നെ പിന്തുണയ്ക്കുന്ന 130 എം.എല്‍.എമാരുമായി നിതീഷ് കുമാര്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ കണ്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: