കൊച്ചി: ഹെല്‍ത്ത് സയന്‍സ് കമ്പനിയായ സമിലാബ്സിന്റെ ഭാഗമായ സമി ഡയറക്ട്, സ്കിന്‍ കെയര്‍, ബോഡി കെയര്‍, കളര്‍ കോസ്മെറ്റിക്സ് ഉല്പന്നമായ, ജൊഹാര വിപണിയില്‍ എത്തിച്ചു. കളര്‍ കോസ്മെറ്റിക്സും ബോഡി കെയറും ഉള്‍പ്പെടുന്ന ഏഴ് ചര്‍മസൗന്ദര്യ പരിപാലന ഉല്പന്നങ്ങളാണ് ജൊഹാരയില് ഉള്ളത്.
ചര്‍മസംരക്ഷണത്തിനുള്ള ഫൈറ്റോബ്രൈറ്റ് വൈറ്റ്നിങ്ങ് ശ്രേണിയില്‍ ക്ലീന്സര് മാസ്ക്, ഡാര്‍ക് സ്പോര്‍ട് കറക്ടര്‍, എസ്സന്‍സ്, ഡേ ലോഷന്‍ എസ്പിഎഫ് 20, നൈറ്റ് ക്രീം എന്നിവ ഉള്‍പ്പെടുന്നു. ക്രീം റിച്ച് ലിപ് കളര്‍, 14 ഷേഡുകളില്‍ പ്രോ ഷൈന്‍ നെയില്‍ കളര്‍, നെയില്‍ കളര്‍ ഇന്‍സ്റ്റാ റിമൂവര്‍ എന്നിവയാണ് കളര്‍ കോസ്മെറ്റിക്സ് ശ്രേണിയില്‍ ഉള്ളത്.
പോഷകസമൃദ്ധമായ സ്നാന സോപ്പാണ് ബോഡി കെയര്‍ നിരയില്‍ ഉള്ളതെന്ന് ഗ്രൂപ്പ് സ്ഥാപകനും മാനേജിംഗ് ഡയറക്ടറുമായ ഡോ. മുഹമ്മദ് മജീദ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: