കൊച്ചി: ആട്ടക്കളരി ബൈനിയല്‍ ജെടിപായ്ക്കില് ഒരിക്കല്‍കൂടി അവതരിപ്പിക്കുന്നു. ഇതിന്റെ ഭാഗമായി ഡാന്‍സ്, മീഡിയ, ഇലക്ടോണിക് പ്രകടനവുമായി ബെറിഷീറ്റ് ഡാന്‍സ് കമ്പനി അരങ്ങത്തെത്തും.
അന്താരാഷ്ട്ര തലത്തില്‍ പ്രശസ്തി നേടിയ ഏഷ്യന്‍-ആഫ്രിക്കന്‍ നൃത്തവിദഗ്ധര് അടങ്ങുന്നതാണ് ബെറിഷീറ്റ് ഡാന്‍സ് കമ്പനി. ഒരു മണിക്കൂര്‍ നീണ്ടുനില്‍ക്കുന്ന ‘പാറ്റേണ്‍ ആന്‍ഡ് വേരിയബിള്‍’ എന്ന പരിപാടിയാണ് കൊച്ചിയില്‍ അവതരിപ്പിക്കുന്നത്. പാര്‍ക്ക് സൂണ്‍ ഹോയാണ് കോറിയോഗ്രാഫര്‍. ജൂഡോയില്‍ നിന്ന് പ്രേരണയുള്‍ക്കൊണ്ട് തയാറാക്കിയിരിക്കുന്ന പരിപാടിയില്‍ താളവും സംഗീതവും ചലനങ്ങളും സമ്മേളിക്കുകയാണ്.
സ്പെയിനിലെ ഫെസ്റ്റിവല്‍ ഏഷ്യ അടക്കം കാനഡ, ഉറുഗ്വേ, കൊറിയ, ബ്രസീല്‍ എന്നിങ്ങനെയുള്ള വേദികളില്‍ ബെറിഷീറ്റ് സംഘം പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: